ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി ടിഎൻ പ്രതാപൻ എംപി.

0
61

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി ടിഎൻ പ്രതാപൻ എംപി. എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് ജനങ്ങളെ കൂടുതല്‍ സേവിക്കാനായത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരസ്ഥാനത്ത് നിന്ന മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

തൃശൂരില്‍ പകരക്കാരന്റെ പേര് തന്റെ മനസിലുണ്ട്. എന്നാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്റായതിനാല്‍ പറയുന്നില്ലെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. എന്നാല്‍ ആ സന്ദര്‍ഭത്തില്‍ നേതൃത്വം തന്നോട് ആരാഞ്ഞാല്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here