ന്യൂഡൽഹി: രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിനത്തിൽ ട്വിറ്ററിൽ ഒറ്റവരി സന്ദേശം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. രാവിലെ 7.30ഓടെ അദ്ദേഹം ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും.
‘ഈ മഹനീയ ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം പോലെ ഒരു സ്വയംപര്യാപ്തമായ ഇന്ത്യയ്ക്കായി പ്രയത്നിക്കുമെന്ന് ഏവർക്കുമൊന്നിച്ച് പ്രതിഞ്ജ ചെയ്യാം.’ – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. സ്വതന്ത്ര്യദിനാശംസകൾ നേർന്ന് മറ്റ് പ്രമുഖരും ട്വീറ്റ് ചെയ്തു.