പ്രധാന വാർത്തകൾ
📰✍🏼 ലോകത്ത് ആകെ കൊറോണ ബാധിതർ : 49,655,454
മരണ സംഖ്യ : 1,248,566
📰✍🏼 ഇന്ത്യയിൽ 47,638 പുതിയ രോഗികൾ, ഇന്നലെ വൈറസ് ബാധിച്ച് മരിച്ചത് 670 പേർ
📰✍🏼സംസ്ഥാനത്ത് ഇന്നലെ 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 27 മരണങ്ങളാണ് ഇന്നലെ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1640 ആയി , രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6192 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി , കഴിഞ്ഞ 24 മണിക്കൂറിനിടെ 63,384 സാമ്ബിളുകളാണ് പരിശോധിച്ചത്.
📰✍🏼രോഗികള്‍ ജില്ല തിരിച്ച് .
തിരുവനന്തപുരം – 617 .
കൊല്ലം – 671 .
പത്തനംതിട്ട – 183 .
ഇടുക്കി – 157 .
കോട്ടയം – 461 .
ആലപ്പുഴ – 643 .
എറണാകുളം – 673 .
മലപ്പുറം – 761 .
പാലക്കാട് – 464 .
തൃശൂര്‍ – 951 .
കണ്ണൂര്‍- 354 .
വയനാട് – 167 .
കോഴിക്കോട് – 763 .
കാസര്‍കോട് – 137
📰✍🏼ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും മൂന്നാമത്തെയും ഘട്ടത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. കോസി – സീമാഞ്ചല്‍ മേഖല എന്നറിയപ്പെടുന്ന വടക്കന്‍ ബിഹാറിലെ 19 ജില്ലകളിലെ 78 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്.
📰✍🏼സൈനിക ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും നേരത്തേ വിരമിക്കുന്നവരുടെ പെന്‍ഷന്‍ പകുതിയായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം.
📰✍🏼വയനാട്ടില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്‍റെ മൃതദേഹത്തില്‍ നാല് വെടിയുണ്ടകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചെറുതും വലുതുമായ നാല്‍പ്പതോളം മുറിവുകള്‍ മൃതദേഹത്തിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
📰✍🏼പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ ഭരണം അടുത്ത തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 200 സീറ്റ് നേടുമെന്നും അമിത് ഷാ പറഞ്ഞു.
📰✍🏼മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഹവാല കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത് ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും
📰✍🏼ബിലിവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ 13 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്.
📰✍🏼ബാലുശേരിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. നെല്ലിപ്പറമ്ബില്‍ രതീഷ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ ജീവനൊടുക്കാന്‍ ശ്രമം നടത്തി.
📰✍🏼കൊവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവില്‍ വീണ്ടും പിഎസ്‌എല്‍വി ലോഞ്ച് പാഡിലേക്ക്. ഇന്ന് ഉച്ചയ്ക്ക് 3:02ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്‌എല്‍വി സി 49 പത്ത് ഉപഗ്രങ്ങളുമായി വിക്ഷേപിക്കും.
📰✍🏼കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്ന പഞ്ചാബിലേക്ക് ട്രെയിന്‍ സര്‍വിസ് പുനരാരംഭിക്കാനാവില്ലെന്ന് റെയില്‍വേ
📰✍🏼കേരള ബിജെപിയിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഒടുവില്‍ ആര്‍എസ്എസിന്റെ ഇടപെടല്‍. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് വിളിപ്പിച്ചു. സുരേന്ദ്രനെതിരെ പരാതി നല്‍കിയ ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനില്‍ നിന്ന് പ്രതികരണം തേടുകയും ചെയ്തു.
📰✍🏼കുടുംബം തകര്‍ക്കാനാണ് എല്ലാവരുംകൂടി ശ്രമിക്കുന്നതെന്ന് ബിനീഷിന്റെ അമ്മ വിനോദിനി ബാലകൃഷ്ണന്‍
📰✍🏼നയതന്ത്രപാഴ്സലിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇതുവരെയുള്ള മൊഴികളുടെ ആധികാരികത ചോദ്യം ചെയ്ത് അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് പി.വേണുഗോപാല്‍.
📰✍🏼കൊട്ടിയത്ത് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്ത റംസിയുടെ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസിന്റെ ജാമ്യാപേക്ഷ തള്ളി.
📰✍🏼ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് രണ്ടു പ്രധാനപാതകളിലൂടെ മാത്രമായിരിക്കും തീര്‍ത്ഥാടര്‍ക്ക് യാത്രാനുമതിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
📰✍🏼കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമായി കെ.എം.ആര്‍.എല്‍ വിഭാവനം ചെയ്യുന്ന ബ്ളിസ് സിറ്റി പദ്ധതിക്കായുള്ള ഭൂമിയുടെ പട്ടയം ജില്ലാ കളക്ടര്‍ എസ്. സുഹാസ് കെ.എം.ആര്‍.എല്‍ എം.ഡി. അല്‍കേഷ് കുമാര്‍ ശര്‍മ്മക്ക് കൈമാറി.
📰✍🏼 തന്നെ സ്ത്രീവിരുദ്ധനാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുെന്നന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
📰✍🏼സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനും തീരുമാനം.
📰✍🏼ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. പാംപോറിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം രണ്ട് ഭീകരരെ വധിച്ചത്.
📰✍🏼ജപ്പാന്‍ കമ്ബനികള്‍ അവയുടെ ഉത്പാദന കേന്ദ്രം ഇന്ത്യയിലേയ്ക്ക് മാറ്റാനൊരുങ്ങുന്നു. ചൈനയില്‍ നിന്നുള്ള തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങളാണ് ജപ്പാന്‍ ഇന്ത്യയിലേക്ക് മാറ്റുന്നത്.
📰✍🏼ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,410 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . 11 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 2452 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു
📰✍🏼അനുമതിയില്ലാതെ വെട്രിവേല്‍ യാത്ര നടത്തിയ തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകന് അറസ്റ്റില്‍
📰✍🏼ഓണ്‍ലൈന്‍ ചൂതാട്ടത്തിനായുള്ള സൈറ്റുകള്‍ നിരോധിക്കുമെന്ന് തമിഴ്നാട്.
📰✍🏼ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നു. ഇതു സംബന്ധിച്ച പ്രസാര്‍ഭാരതി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് ഇന്നലെ ഇറങ്ങി.
✈️✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️അമേരിക്കയില്‍ 10 ലക്ഷവും കടന്ന് കോവിഡ് രോഗികള്‍ . നിലവില്‍ 10,058,586 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് . 242,230 രോഗം ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. 6,391,208 പേര്‍ രോഗമുക്തി നേടി . 3,425,148 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് .
📰✈️അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍.
📰✈️അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വിജയം ഉറപ്പിക്കുന്ന സാഹചര്യത്തില്‍ വോട്ടണ്ണലിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത് .
📰✈️ഫ്രാന്‍സിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. രാജ്യത്ത് കഴിഞ്ഞ മണിക്കൂറിനിടെ 24 60,486 കേസുകളും 828 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതു.
📰✈️ചൈനയില്‍ ബ്രൂസെല്ലോസിസ് പടര്‍ന്നുപിടിക്കുന്നു. രാജ്യത്ത് ആറായിരത്തിലേറെ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 55,725 പേരില്‍ നടത്തിയ പരിശോധനയിലാണ് 6620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്
📰✈️ഇന്ത്യക്കും നേപ്പാളിനുമിടയിലുള്ളതു ദീര്‍ഘകാലത്തെ സവിശേഷ ബന്ധമാണെന്നു നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി.
📰✈️റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അടുത്ത വര്‍ഷം ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ്
📰✈️ഇറ്റലിയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 34,000 കടന്നു .രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34 505 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ഇത് ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ സംഖ്യ ആണ്.
📰✈️തെരഞ്ഞെടുപ്പില്‍ വിജയിച്ച് വൈറ്റ് ഹൗസില്‍ എത്തിയാല്‍ കോവിഡ് 19 എന്ന മഹാമാരിയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയുമെന്ന് ബൈഡന്‍
📰✈️വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണമെന്ന് പറഞ്ഞ ട്രംപിനെ പരിഹസിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യൂണ്‍ബര്‍ഗ്. 2019ല്‍ തന്നെ വിമര്‍ശിക്കാന്‍ ട്രംപ് ഉപയോഗിച്ച അതേ വാക്കുകളുപയോഗിച്ചാണ് ഗ്രെറ്റ തിരിച്ചടിച്ചത്.
🏅🥍⚽🏑🏏🏸🥉
കായിക വാർത്തകൾ
📰🏏 ഐ പി എൽ പ്ളേ ഓഫിൽ ഹൈദരാബാദിനോട് തോറ്റ് ബാംഗ്ലൂർ പുറത്ത്
📰⚽ഡല്‍ഹി സ്വദേശി മിഡ്‌ഫീല്‍ഡര്‍ മാഹിപ് അധികാരി ഗോകുലം കേരള എഫ്.സിയില്‍.
📰⚽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബേൺലി –
ബ്രൈറ്റൺ മത്സരം സമനിലയിൽ , സൗത്താംപ്ടണ് ജയം
📰⚽ ഫ്രഞ്ച് ലീഗിൽ മാർ സെലേക്ക് ജയം
📰🏏ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍ ജസ്‌പ്രീത് ബുംറയാണെന്ന പ്രശംസയുമായി ന്യൂസിലന്‍ഡിന്റെ മുന്‍ താരം ഷെയ്‌ന്‍ ബോണ്ട്.