ശിവസേന എം.പി.മാരും ഗുവാഹാട്ടിയിലേക്ക്

0
52

മുംബൈ: ശിവസേനാ എം.എൽ.എ.മാർക്ക് പുറമേ പാർട്ടിയുടെ എം.പി.മാരും കൂട്ടത്തോടെ ഏക്നാഥ് ഷിന്ദേയുടെ പക്ഷത്തേക്കുമാറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ശിവസേനയ്ക്ക് 19 എം.പി.മാരാണുള്ളത്. ഇതിൽ 12 എം.പി.മാർ ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുവാഹാട്ടിയിലേക്ക് പോകുമെന്നാണ് സൂചന. അതേസമയം, 17 എം.പി.മാർ ഷിന്ദേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി ഒരു ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എന്നാൽ, ഈ വാർത്ത സ്ഥിരീകരിച്ചിട്ടിട്ടില്ല.

ഏക്നാഥ് ഷിന്ദേയുടെ മകനും കല്യാൺ എം.പി.യുമായ ഡോ. ശ്രീകാന്ത് ഷിന്ദേ, താനെ എം.പി. രാജൻ വിചാരെ തുടങ്ങി മൂന്ന് എം.പി.മാർ ഇപ്പോൾതന്നെ ഗുവാഹാട്ടിയിലെ ഹോട്ടലിൽ വിമതർക്കൊപ്പമുണ്ടെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, എൻ.സി.പി. എന്നിവർക്കൊപ്പം സീറ്റ് പങ്കിടേണ്ടിവന്നാൽ നിലവിലുള്ള സീറ്റുകൾ ഉറപ്പിക്കാൻ കഴിയില്ലെന്ന തോന്നൽ പല ശിവസേനാ എം.പി.മാർക്കുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here