ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെവിയോഗത്തിൽ നിന്നും ഇതുവരേയും സിനിമാ ലോകവും ആരാധകരും മോചിതമായിട്ടില്ല. ഇപ്പോഴിതാ സുശാന്തിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സഹോദരി ശ്വേത സിംഗ്.ഫേസ്ബുക്കിൽ സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് സഹോദരനെ നഷ്ടമായ വേദന പങ്കുവെച്ചിരിക്കുന്നത്.
‘ഒരിക്കൽ കൂടി നിന്നെ ചേർത്ത് പിടിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു‘ എന്നാണ് കുറിപ്പ്.സുശാന്തിന്റെ മരണ ശേഷം ഹൃദയഭേദകമായ കുറിപ്പുകൾ ഇതിനു മുമ്പും ശ്വേത പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞമാസം 14ന് ആയിരുന്നു സുശാന്തിനെ മുംബൈയിലെ സ്വവസതിയില്‍ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തിയത്.