അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. രാവിലെ 11:19 ഓടെ അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
പാകിസ്ഥാന്‍, ജമ്മു കശ്മീരിലെ ശ്രീനഗര്‍, പൂഞ്ച്, ഡല്‍ഹി-എന്‍സിആര്‍ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ 220 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.