സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്കറിയാം.

0
34

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6340 രൂപ ആയി.18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5245 രൂപയിലെത്തി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 89 രൂപയില്‍ തുടരുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെ വലിയ വിലയിടിവ് ഉണ്ടായത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ആഗോള വിപണിയിലെ ട്രെന്‍ഡ് അനുസരിച്ചാണ് ഇപ്പോള്‍ വില ഉയരുന്നത്. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.

ജൂലൈ മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 55000 രൂപയായിരുന്നു. നികുതി ഇളവിനെ തുടര്‍ന്ന് വില 50400 രൂപയിലേക്ക് താഴ്ന്നു. തൊട്ടുപിന്നാലെയാണ് വിലയില്‍ ഉയര്‍ച്ച തുടങ്ങിയത്.
3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 320 രൂപയാണ് വര്‍ധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here