പ്രായം കൂടുന്നതിനനുസരിച്ച് മുടി നരയ്ക്കുക എന്നത് സാധാരണമാണ്. 30- 40 വയസു മുതല്‍ ആളുകളുടെ മുടി നരയ്ക്കാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് വളരെ ചെറുപ്പത്തില്‍ തന്നെ, കുട്ടികളുടെ ഉള്‍പ്പെടെ മുടി നരയ്ക്കാന്‍ തുടങ്ങുന്നു. ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നത് പല കുട്ടികളുടെയും
ആത്മവിശ്വാസം കുറയ്ക്കാന്‍ ഇടയാക്കാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുന്നത് യുവതലമുറയ്ക്കും ടെന്‍ഷനും നാണക്കേടും ഉണ്ടാക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നത്. പാരമ്പര്യ കാരണങ്ങള്‍, പോഷകാഹാരക്കുറവ്, അമിത സമ്മര്‍ദ്ദം, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അമിത അളവ് എന്നിവയും മുടി നരയ്ക്കാനുള്ള കാരണങ്ങളാണ്. അകാലനര അകറ്റാനുളള ചില മാര്‍ഗങ്ങള്‍ അറിയാം
നെല്ലിക്ക- ഉണങ്ങിയ നെല്ലിക്ക രാത്രി മുഴുവന്‍ കുതിര്‍ത്തു വയ്ക്കുക. ഈ വെള്ളം ഉപയോഗിച്ച് തല കുളിക്കുക. ഇത് ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കും. മുടിയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്.
സമ്മര്‍ദ്ദം- മാനസിക സമ്മര്‍ദ്ദം ആരോഗ്യത്തിന് തന്നെ ഹാനികരമാണ്.അതുപോലെ ഇത് മുടി പെട്ടന്ന് മുടി നരയ്ക്കുന്നതിനും കാരണമാകുമെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ അമിത സമ്മര്‍ദ്ദം ഒഴിവാക്കി മനസിനെ സ്വസ്ഥമായി വെക്കാന്‍ ശ്രമിക്കുക.
ആന്റിഓക്സിഡന്റുകള്‍-മുടി വളര്‍ച്ചക്കും നര ഒഴിവാക്കാനും ആന്റിഓക്സിഡന്റുകള്‍ ആവശ്യമാണ്. അതിനാല്‍ ധാരാളം പച്ചക്കറികളും പഴങ്ങളുടെ ജ്യൂസുകളും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവയില്‍ ആവശ്യത്തിന് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീന്‍- ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ബീന്‍സ്, ചിക്കന്‍, മുട്ട, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക.
ഫാസ്റ്റഫുഡ് ഒഴിവാക്കാം- കൃത്രിമ പ്രിസര്‍വേറ്റീവുകള്‍ നിറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം.