മല്ലു ട്രാവലറിനെതിരെ പീഡനക്കേസ്; പരാതിക്കാരി സൗദി വനിത.

0
47

മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന മലയാളി വ്‌ളോഗര്‍ ഷക്കീർ സുബാനെതിരെ പീഡനക്കേസ്. സൗദി അറേബ്യന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കൊച്ചിയില്‍ ഇന്റര്‍വ്യൂവിന് വിളിച്ചുവരുത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്ന് യുവതി ആരോപിക്കുന്നു. ഷക്കീർ സുബാനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് ആണ് കേസിനാസ്പദമായ സംഭവം. അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് 29കാരിയേയും പ്രതിശ്രുത വരനേയും ഷക്കീർ വിളിച്ചുവരുത്തി. എന്നാല്‍ പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയ സമയത്ത് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതി ആരോപിക്കുന്നത്. പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം ആരോപണം നിഷേധിച്ച് ഷക്കീർ രംഗത്തെത്തി. പരാതി 100 ശതമാനം വ്യാജമാണെന്നും കയ്യിലുള്ള തെളിവുകള്‍ ഉപയോഗിച്ച് കേസിനെ നേരിടുമെന്നും ഇയാള്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇയാള്‍ വിദേശത്താണെന്നാണ് പൊലീസ് പറയുന്നത്. കാനഡയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഷക്കീർ നാട്ടിലെത്തിയ ശേഷം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. മല്ലു ട്രാവലര്‍ എന്ന യൂട്യൂബ് ചാനലിലൂടെ ട്രാവല്‍ വ്‌ളോഗുകള്‍ ചെയ്താണ് ഷക്കീർ സുബാന്‍ പ്രശസ്തനായത്.

LEAVE A REPLY

Please enter your comment!
Please enter your name here