മലപ്പുറം: ജില്ലയിൽ കോട്ടയ്ക്കലിലും സമീപപ്രദേശങ്ങളിലും നേരിയ ഭൂചലനം ഉണ്ടായതായി സംശയം. ചൊവ്വാഴ്ച രാത്രിയാണ് അസാധാരണ മുഴക്കം ഉണ്ടായത്. പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ എന്നിവടങ്ങളിലാണ് രാത്രി 10.15-ഓടെ മുഴക്കമുണ്ടായത്. പിന്നാല 20 മിനിറ്റിന് ശേഷം വീണ്ടും മുഴക്കമുണ്ടായി.
മുഴക്കത്തിന് ശേഷം ചെറിയ തോതിലുള്ള വിറയൽ അനുഭ്വപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. ശബ്ദവും ഇരമ്പലും കേട്ടതായാണ് ആളുകൾ പറയുന്നത്. ചില വീടുകൾക്ക് ചെറിയ വിള്ളൽ ഉണ്ടായതായും പ്രദേശവാസികൾ് പറയുന്നുണ്ട്. എന്നാൽ ഭൂചലനം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.