രജിഷ വിജയനും (Rajisha Vijayan), ശ്രീനാഥ് ഭാസിയും (Sreenath Bhasi), വെങ്കിടേഷും (Venkitesh), അനിഖ സുരേന്ദ്രനും (Anikha Surendran) മുഖ്യ വേഷത്തിലെത്തുന്ന ‘ലവ്ഫുള്ളി യുവർസ് വേദ’യുടെ (Lovefully Yours Veda) മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്സ് സ്വന്തമാക്കി. റഫീഖ് അഹമ്മദ്, രതി ശിവകുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഒരുക്കിയ മനോഹരമായ ഈണങ്ങളാണ് സോണി സ്വന്തമാക്കിയത്.
R2 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാധാകൃഷ്ണൻ കല്ലായിലും റുവിൻ വിശ്വവും ചേർന്ന് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. കലാലയ പ്രണയവും രാഷ്ട്രീയവും പ്രധാന പ്രമേയമായ ഈ ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.