ന്യൂഡല്‍ഹി: ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. നായകന്‍ വിരാട് കോഹ്‌ലിക്ക് പറ്റേര്‍ണിറ്റി ലീവ് അനുവദിച്ചു. ഏകദിന, ടി 20 പരമ്ബരകളില്‍ കോഹ്‌ലി കളിക്കും.
ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ മാത്രമേ കോഹ്‌ലി ഉണ്ടാകൂ. അതിനുശേഷമുള്ള മൂന്ന് ടെസ്റ്റുകളിലും കോഹ്‌ലി കളിക്കില്ല. ആദ്യ ടെസ്റ്റിനു ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. കോഹ്‌ലിക്ക് പറ്റേര്‍ണിറ്റി ലീവ് അനുവദിച്ചു. കോഹ്‌ലിയും ഭാര്യ അനുഷ്‌കയും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
കോഹ്‌ലി ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിനു പറ്റേര്‍ണിറ്റി ലീവ് അനുവദിക്കുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, ഓസീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തി.നേരത്തെ ഓസീസ് പര്യടനത്തില്‍ നിന്ന് പൂര്‍ണമായി രോഹിത്തിനെ ഒഴിവാക്കിയിരുന്നു. പരുക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ബിസിസിഐ ഓസീസ് പര്യടനത്തില്‍ നിന്നു ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോള്‍ ടെസ്റ്റ് പരമ്ബരയില്‍ താരത്തിന് സ്ഥാനം നല്‍കിയിരിക്കുകയാണ്.ഏകദിന, ടി 20 മത്സരങ്ങള്‍ രോഹിത്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. ഏകദിന പരമ്ബരയില്‍ സഞ്ജു സാംസണെ അഡീഷണല്‍ വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തി. നേരത്തെ, സഞ്ജു ടി 20 സ്‌ക്വാഡില്‍ മാത്രമാണുണ്ടായിരുന്നത്. ഇഷാന്ത് ശര്‍മയെ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. പരുക്കിനെ തുടര്‍ന്ന് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടി 20 സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. വൃദ്ധിമാന്‍ സാഹ പരുക്കില്‍ നിന്ന് മുക്തി നേടുമോ എന്ന് ബിസിസിഐ നിരീക്ഷിക്കും. പേസര്‍ ടി.നടരാജനെ ടി 20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടി 20 സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍.രാഹുല്‍ ( വെെസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിങ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹല്‍, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്‌ദീപ് സെെനി, ദീപക് ചഹര്‍, ടി.നടരാജന്‍
ഏകദിന സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്‌മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍ ( വെെസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്‌ദീപ് സെെനി, ശര്‍ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്‍
ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍.രാഹുല്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹുമാന്‍ വിഹാരി, ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, റിഷഭ് പന്ത്, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്‌ദീപ് സെെനി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, മൊഹമ്മദ് സിറാജ് .