സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില കൂടി; പവന് 37,280 രൂപ

0
99

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില കൂടി. ​ഗ്രാമിന് 65 രൂപയാണ് ഇന്ന് കൂടിയത്. പവന് 520 രൂപയും വർധിച്ചു. ​ഗ്രാമിന് 4,660 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,280 രൂപയും.

അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനവാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ട്രോയ് ഔൺസിന് (31.1 ​ഗ്രാം) അന്താരാഷ്‌ട്ര വിപണിയിൽ 1,858 ഡോളറാണ് നിലവിലെ നിരക്ക്. ജൂലൈ മാസം ഒന്നാം തീയതിയിലെ ഉയർന്ന നിരക്കാണ് സ്വർണ വിപണി ഇന്ന് മറിക‌ടന്നത്. ജൂലൈ ഒന്നിന് ​ഗ്രാമിന് 4,520 രൂപയായിരുന്നു നിരക്ക്. പവന് 36,160 രൂപയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here