കണ്ണൂരിലെ കെ എസ് ആർ ടി സി ഡ്രൈവിങ് പരിശീലനകേന്ദ്രം പയ്യന്നൂരിൽ ആരംഭിച്ചു. കെഎസ്ആർടിസിയുടെ കീഴിൽ അനുവദിച്ച ജില്ലയിലെ ആദ്യ ഡ്രൈവിങ് പരിശീലനകേന്ദ്രം എന്ന നേട്ടത്തോടെയാണ് പ്രവർത്തനം. പയ്യന്നൂർ ഡിപ്പോയിൽ കേന്ദ്രത്തിനായി അനുബന്ധ സംവിധാനവും ഒരുക്കി. മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം നൽകുക എന്നതാണ് സർക്കാർ മുന്നിൽ കാണുന്ന ലക്ഷം. ഓരോ ജില്ലയിലും ഒന്നു വീതം ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നതിൻ്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ ഡിപ്പോയിൽ പ്രവർത്തനം തുടങ്ങിയത്. ഡിപ്പോയിൽ നടന്ന ചടങ്ങ് ടി.ഐ. മധുസൂദനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.