കർണാടകയിൽ പ്രസാദം കഴിച്ച് 50 പേർ ആശുപത്രിയിൽ;

0
58

കർണാടകയിലെ ബെലഗാവിയിൽ ക്ഷേത്രത്തിൽ നിന്ന് പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി അധികൃതർ അറിയിച്ചു. ബെലഗാവിയിലെ ഹൂളികട്ടി ഗ്രാമത്തിലെ ഭിരേശ്വർ, കരേമ്മ മേളയിൽ നിന്ന് പ്രസാദം കഴിച്ച നിരവധി ആളുകൾക്കാണ് വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടത്.

ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ആളുകളെ ധാർവാഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർമാരുടെ ചികിത്സയ്‌ക്കൊടുവിൽ ഇവരെല്ലാം അപകടനില തരണം ചെയ്‌തു.

ബെലഗാവി ജില്ലയിലെ സവദത്തി താലൂക്കിലെ ഹൂളികട്ടി ഗ്രാമത്തിലാണ് സംഭവം.”ധാർവാഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവരും അപകടനില തരണം ചെയ്തു. ഗ്രാമത്തിലെ ക്ഷേത്രത്തിലെ വാർഷിക മേളയായിരുന്നു ഇത്. പ്രസാദമാണോ മറ്റെന്തെങ്കിലും മലിന ജലം കുടിച്ചതുകൊണ്ടാണോ ഇത് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണ്”, ബെലഗാവി എസ്പി ബാബസാബ് നേമഗൗഡ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here