കാംകോയിലെ നെല്‍കൃഷി വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിര്‍വഹിച്ചു.

0
115

അത്താണി: കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷനിലെ (കാംകോ) ജീവനക്കാരുടെ കൂട്ടായ്മയായ കര്‍ഷക മിത്രയുടെ ആഭിമുഖ്യത്തില്‍ 8 ഏക്കര്‍ സ്ഥലത്ത് ചെയ്ത നെല്‍ കൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് നിര്‍വ്വഹിച്ചു. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കു മുമ്ബ് കാര്‍ഷിക പുരോഗതിക്കായി രൂപീകരിച്ച കാംകോയിലെ ജീവനക്കാരുടെ കൂട്ടായ്മയായ കര്‍ഷക മിത്രയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കാര്‍ഷിക വ്യാപനം സാദ്ധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രദേശത്തെ കാര്‍ഷിക പുരോഗതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ,സഹകരണ പ്രസ്ഥാനങ്ങളുടെയും , കാര്‍ഷിക സര്‍വ്വകലാശാലയുടെയും , മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും കര്‍ഷകരുടെയും കര്‍ഷക കൂട്ടായ്മകളിലൂടെയും യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ് അതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടന്നു വരുന്നതെന്ന് മന്ത്രി പറഞ്ഞു.

മാനേജിംഗ് ഡയറക്ടര്‍ വി.ശിവരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയില്‍ കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണത്തിലൂടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ 50 വര്‍ഷമായി കൃഷി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാംകോയ്ക്കു സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു .കാംകോ കമ്ബനിയുടെ തരിശായി കിടന്ന സ്ഥലങ്ങളില്‍ കര്‍ഷക മിത്രയുടെ നേതൃത്വത്തില്‍ നെല്ല് , പച്ചക്കറി ,വാഴ , വിവിധയിനം ഫലവൃക്ഷങ്ങള്‍ എന്നിവ കൃഷി ചെയ്തുവരുന്നുണ്ട്. കര്‍ഷക മിത്ര സെക്രട്ടറി എസ് രമേശന്‍ സ്വാഗതം പറഞ്ഞു. നെടുമ്ബാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞ് ,കാംകോ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ.എ ചാക്കോച്ചന്‍, ബുഹാരി ,സി.കെ ഗോപി ,ജെസ്സി ജോര്‍ജ്ജ് ,വാര്‍ഡ് മെമ്ബര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു, കര്‍ഷക മിത്ര ഭാരവാഹിയായ ഷിജു സി.എന്‍ നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here