മലപ്പുറം: കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ക്വാറന്‍റീനില്‍. കരിപ്പൂര്‍ വിമാന ദുരന്ത സമയത്ത് രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമായതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലായത്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 42 പൊലീസ് ഉദ്യോഗസ്ഥരും, 72 അഗ്നി രക്ഷാ ഉദോഗസ്ഥരും ക്വാറന്‍റീനിലായി.
അതേസമയം, കരിപ്പൂര്‍ വിമാന അപകടത്തില്‍ കേരള പൊലീസ് അന്വേഷണസംഘം രൂപീകരിച്ച് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനടക്കം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.