ഉദ്‌ഘാടന ചടങ്ങിൽ അമിത്ഷാ പങ്കെടുക്കില്ല
ഞായറാഴ്ച വള്ളംകളി മത്സര ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു സൂചന. കേരളത്തിൽ കേന്ദ്രമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ വള്ളംകളി ഉൾപ്പെടുത്തിയിട്ടില്ല.ശനിയാഴ്ച കോവളത്തു നടക്കുന്ന സതേൺസോണൽ കൗൺസിൽ യോഗമാണ് അമിത്ഷായുടെ പ്രധാന പരിപാടി.