ആലവട്ട വിശേഷം

0
156

മയിൽപ്പീലി പാകത്തിന് മുറിച്ചെടുത്ത് ആലവട്ടം അലങ്കാരം

മയിൽപ്പീലി പാകത്തിന് മുറിച്ചെടുത്ത് അലങ്കാരങ്ങൾ തുന്നിച്ചേർത്ത്, തലപ്പുകളുടെ കൃത്യതയ്ക്ക് വെട്ടിയൊതുക്കി… അങ്ങനെ പലഘട്ടങ്ങളിലൂടെയാണ് ആലവട്ടം രൂപപ്പെടുന്നത്. മുപ്പതു കിലോ മയിൽപ്പീലിയാണ് ഓരോവിഭാഗവും ഒരു പൂരത്തിന് ഉപയോഗിക്കാറ്. കിലോയ്ക്ക് ഏകദേശം മൂവായിരം രൂപ. കോയമ്പത്തൂരിൽനിന്നാണിത് കൊണ്ടുവരുന്നത്. നല്ലതു തിരഞ്ഞെടുത്ത് രണ്ടു പാളിയായി തുന്നിച്ചേർത്തശേഷം രണ്ടും കൂട്ടിച്ചേർത്താണ് ആലവട്ടം തയ്യാറാക്കുന്നത്. സാധാരണ ആലവട്ടങ്ങൾ തയ്യാറാക്കാൻ നാലു ദിവസം വേണം.

കൂട്ടാനകൾക്കുള്ളത് തയ്യാറാക്കാൻ എട്ടുദിവസവും കോലമേറ്റുന്ന ആനക്കുള്ളതിന് 16 ദിവസവും വേണം. ശംഖ് പകിട, മുല്ലമൊട്ട് തുടങ്ങിയവയൊക്കെ അലങ്കാരങ്ങളായി തുന്നിച്ചേർക്കും. ഒക്ടോബർ ഡിസംബർ കാലത്താണത്രേ മയിലുകൾ പീലി കൊഴിക്കുന്നത്. ഈ സമയം കഴിഞ്ഞാൽ പീലിക്ക് ക്ഷീണമാകും. ചില വർഷങ്ങളിൽ വിലയും കൂടും.

തിരുവമ്പാടിയുടെ ആലവട്ടം വെഞ്ചാമരം ചുമതലക്കാരനായ കണിമംഗലം സ്വദേശി സി. സുജിത്തിന് ചുമതലക്കാരനെന്ന നിലയിൽ കന്നിയങ്കമാണിത്. ഇതിനാൽ പുതുമയുടെ ഊർജവും ആശയങ്ങളും നിറയെയുണ്ട്. പാറമേക്കാവിന്റെ ചുമതല വഹിക്കുന്ന പ്രൊഫ. ചാത്തനാത്ത് മുരളീധരന്റെ ബലം 18 വർഷത്തെ നേതൃത്വമാണ്. 57 വർഷമായി ഈ രംഗത്തുണ്ട്. 12 വയസ്സിൽ ആരംഭിച്ചതാണ് ഈ ജോലി. ഇപ്പോൾ 62 വയസ്സായി. 125 വർഷത്തോളമായി പൂരത്തിന് ആലവട്ടവും വെഞ്ചാമരവും ഒരുക്കുന്ന കുടുംബത്തിലെ കണ്ണിയാണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here