പ്രധാന വാർത്തകൾ
📰✍🏻 ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :32,083,276
മരണ സംഖ്യ :981,219
📰✍🏻 ഇന്ത്യയിൽ 24 മണിക്കൂറിനിടെ 83,347 പുതിയ രോഗികൾ, 1085 മരണങ്ങൾ . ആകെ രോഗികളുടെ എണ്ണം :5,730,184
ആകെ മരണ സംഖ്യ :91,173
📰✍🏻സംസ്ഥാനത്ത് 5376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 2590 പേര്‍ രോഗമുക്തി നേടി. 20 പേരാണ് രോഗബാധിതരായി മരിച്ചത്. 42,786 പേര്‍ നിലവില്‍ ചികിത്സയിലാണ്.
📰✍🏻 രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം -852
കൊല്ലം -503
പത്തനംതിട്ട -223
ഇടുക്കി -79
കോട്ടയം -262
ആലപ്പുഴ -501
എറണാകുളം -624
മലപ്പുറം -512
പാലക്കാട് -278 .
തൃശൂര്‍ -478 .
കണ്ണൂര്‍- 365 .
വയനാട് -59 .
കോഴിക്കോട് -504 .
കാസര്‍കോട് -136 .
📰✍🏻കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ 7,228പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 8,291പേര്‍ രോഗമുക്തരായി. 45പേരാണ് ഇന്നലെ മരിച്ചത്. 6,46,530പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 5,70,677പേര്‍ രോഗമുക്തരായി.70,357,പേര്‍ ചികിത്സയിലാണ്. മരണസംഖ്യ 5,506 ആയി.
ഉത്തര്‍പ്രദേശില്‍ ഇന്നലെ 5,234പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 87പേര്‍ മരിച്ചു. 3,69,686പേര്‍ക്കാണ് യുപിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 61,698പേര്‍ ചികിത്സയിലാണ്. മരണസംഖ്യ 5,299ആയി.
📰✍🏻2019ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറി സ്‌ക്രീനിംഗ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിനു വിധേയമാക്കിയ ശേഷമാണ് സ്‌ക്രീനിംഗ് തുടങ്ങിയത്
📰✍🏻സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമങ്ങള്ക്കെതിരേ പ്രസ് കൗണ്‍സലിന് പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
📰✍🏻നാട്ടില്‍ നല്ലത് നടക്കാന്‍ പാടില്ലെന്നുള്ള മാനസികാവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് അദ്ദേഹം ലൈഫ് മിഷന് പ്രവര്‍ത്തനങ്ങളില്‍നിന്ന് പുറത്തുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു
📰✍🏻സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില് പാലാരിവട്ടം പാലം പൊളിച്ചു പണിയുന്ന പ്രവൃത്തികള് ഉടന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. നിര്മ്മാണ മേല്നോട്ടം ഏറ്റെടുക്കാം എന്ന് ഇ ശ്രീധരന് സമ്മതിച്ചു. അദ്ദേഹത്തിന്റെ മേല്നോട്ടത്തില് ഉടന് നിര്മ്മാണം ആരംഭിക്കും എന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.
📰✍🏻റെഡ് ക്രസന്‍റ് ഇടപാട് സംബന്ധിച്ച അഴിമതി ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
📰✍🏻മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സുശാന്ത് സിങ് രജ്പുത്തിന്‍െറ മരണത്തിലെ മയക്കുമരുന്ന് മാഫിയയുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിന്‍െറ ഭാഗമായാണ് ചോദ്യം ചെയ്യല്‍
📰✍🏻രാജ്യസഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന സംസ്ഥാന സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാരിന്‍റേത് ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
📰✍🏻പ്രോഗ്രാം കോഡ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സുദര്‍ശന്‍ ടിവിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുദര്‍ശന്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത യുപിഎസ്സി ജിഹാദ് എന്ന പരിപാടി പ്രഥമദൃഷ്ട്യാ ചട്ടങ്ങള്‍ ലംഘിച്ചതായി കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി.
📰✍🏻വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാന്‍ 2019ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്‌ട് ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏഴു പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസന്‍സുകളും അനുവദിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംരംഭകര്‍ നടപടിക്രമങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കിയാല്‍ മതി. ഇതു സംബന്ധിച്ച കരടു ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
📰✍🏻തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈധ്യുതി നിലച്ചതിനെ തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ രണ്ട് രോഗികള്‍ മരിച്ചു. ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗികള്‍ക്കാണ് ദാരുണ മരണം സംഭവിച്ചത്.
📰✍🏻ഡല്‍ഹി സംസ്ഥാന ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ കൊവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
📰✍🏻മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ ആക്രമിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹർജി
📰✍🏻സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയില്‍ ഇന്ന് 852 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 822 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 25 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 321 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ജില്ലയിലെ മുഴുവന്‍ കൊവിഡ് കേസുകളുടെ എണ്ണം 27630 ആയി
📰✍🏻സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ വായ മൂടിക്കെട്ടാനുമുള്ള നടപടിയുടെ ഭാഗമാണ് മാധ്യമങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇത് തികഞ്ഞ ഫാസിസമാണ്.
📰✍🏻 സാലറി കട്ട് : നിര്‍ബന്ധിച്ച് ശമ്ബളം പിടിക്കരുതെന്ന് എന്‍ജിഒ അസോസിയേഷന്‍. നിര്‍ബന്ധിച്ച് ശമ്ബളം പിടിച്ചാല്‍ പണിമുടക്കുമെന്നും എന്‍ജിഒ അസോസിയേഷന്‍ അറിയിച്ചു.
അതേസമയം, സാലറി കട്ടില്‍ സിപിഐ അനുകൂല സംഘടന ഉപാധികള്‍ വച്ചു. നേരത്തെ പിടിച്ച ഒരു മാസത്തെ ശമ്ബളം ഒക്ടോബറില്‍ നല്‍കണം, പിഎപ്, വായ്പാ തിരിച്ചടവ് എന്നിവ അഞ്ചു മാസത്തേക്ക് ഒഴിവാക്കണം തുടങ്ങിയ ഉപാധികളോടെ അഞ്ചു മാസത്തെ ശമ്ബളം പിടിക്കാമെന്നാണ് ജോയിന്റ് കൗണ്‍സിലിന്റെ നിലപാട്.
📰✍🏻നടിയുടെ പരാതിയില്‍ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെതിരെ മുംബൈ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു.
📰✍🏻 സംസ്ഥാനത്ത് ഓണ്ലൈനായി സ്വീകരിച്ചു കൊണ്ടിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷകള് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രജിസ്റ്റേര്ഡ് പോസ്റ്റിലോ ഓഫീസില് നേരിട്ടോ മാത്രമേ സ്വീകരിക്കൂവെന്ന് ട്രാന്സ്പോര്ട്ട് കമ്മീഷ്ണര് എം ആര് അജിത് കുമാര് അറിയിച്ചു
📰✍🏻കൊട്ടിയം സ്വദേശി റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് ഡി.ജി.പി കൈമാറി. എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുളള സംഘത്തിന് കേസ് കൈമാറി കൊണ്ടുളള ഉത്തരവ് ഡി.ജി.പി പുറത്തിറക്കി
📰✍🏻ഈയടുത്ത ദിവസങ്ങളില്‍ നടന്ന സമരങ്ങളില്‍ പങ്കെടുത്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം ശക്തമായ സാഹചര്യത്തില്‍ അപകടം മുന്‍കൂട്ടി കാണണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
📰✍🏻മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 479 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 33,886 പേര്‍ രോഗം മൂലം മരണമടഞ്ഞതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു
📰✍🏻 കേന്ദ്ര റെയിൽവെ സഹമന്ത്രി സുരേഷ് അംഗദി കോവിഡ് ബാധിച്ച് മരിച്ചു.
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് 231 ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക് മടങ്ങിയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
📰✈️രണ്ടു ദിവസത്തിനുള്ളില്‍ മറ്റൊരു അറബ് രാജ്യം കൂടി ഇസ്‌റാഈലുമായി കരാറിലെത്തുമെന്ന് അമേരിക്ക. ഐക്യ രാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസിഡര്‍ കെല്ലി ക്രാഫ്റ്റ് ആണ് ഇക്കാര്യം അറിയിച്ചത്
📰✈️ഉടമ പണം നല്‍കാത്തതിനെ തുടര്‍ന്ന് തുണിഫാക്ടറിക്ക് തീകൊളുത്തി 287 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ക്ക് പാക് ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചു. പാകിസ്ഥാനിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തമായി മാറിയ സംഭവമാണിത്.
📰✈️റഷ്യന്‍ പ്രതിപക്ഷ നേതാവും, പ്രസിഡന്റ് വ്ളാഡിദിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അലക്സി നവല്‍നി തിരികെ ജീവിതത്തിലേക്ക്.അതി മാരകമായ രാസവിഷബാധയേറ്റ് ആഴ്ചകളായി ജര്‍മ്മനിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം പൂര്‍ണ രോഗമുക്തി നേടിയതായും ഇന്നലെ വൈകിട്ട് ഡിസ്ചാര്‍ജ്ജ് ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
📰✈️ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ കാശ്‌മീര്‍ വിഷയം ഉന്നയിച്ച തുര്‍ക്കി പ്രസിഡന്റ് റസെപ് തയ്യിബ് എര്‍ദോഗനെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യ. എര്‍ദോഗന്റെ പ്രസംഗം ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നും, ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും യു.എന്നിലെ സ്ഥിരം ഇന്ത്യന്‍ പ്രതിനിധി ടി.തിരുമൂര്‍ത്തി പറഞ്ഞു.
📰✈️ഫ്രാന്‍സിലെ ഈഫല്‍ ടവറില്‍ ബോംബ് ഭീഷണി. സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഈഫല്‍ ടവറില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാത ഫോണ്‍ സന്ദേശം എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു
📰✈️കൊവിഡ് പശ്ചാത്തലത്തില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രകള്‍ക്കുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി എയര്‍ അറേബ്യ അറിയിച്ചു
📰✈️ കൊറോണ വൈറസ് വുഹാനില്‍ വികസിപ്പിച്ചെടുത്തതാണെന്ന കാര്യം മറച്ചുവയ്ക്കാന്‍ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നെന്ന് ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെങ്.
📰✈️ഇന്ത്യയിലേക്ക് സൗദിയില്‍നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസ് നിര്‍ത്തിയെന്ന പ്രചാരണം തെറ്റാണെന്ന് ജനറല്‍ അഥോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ).
കായിക വാർത്തകൾ
📰🏏 ഐ പി എല്ലിൽ കൊൽക്കത്തക്ക് എതിരെ മുംബെക്ക് ജയം
📰⚽ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ആരംഭിക്കാനിരിക്കേ ആറ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എ ടി കെ, മോഹന്‍ ബഗാന്‍, എഫ് സി ഗോവ, ഹൈദരാബാദ് എഫ് സി എന്നീ ടീമുകളിലെ കളിക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
📰⚽സ്പാനിഷ് ഫുട്ബോള്‍ താരം വിസെന്റ് ഗോമെസ് കേരള ബ്ലാസ്റ്റേഴ്സില്‍. സ്പാനിഷ് ക്ലബ് ലാ പല്‍മാസിന്റെ മധ്യനിര താരമായിരുന്നു.