ഭാര്യ ഭർത്താവിനെ ” കുതിര ” യെന്ന് വിളിച്ചതിന് 2 വർഷം തടവും 45 ലക്ഷം രൂപ പിഴയുമോ?

0
482

അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഒരു ബ്രിട്ടീഷ് യുവതിക്ക് ദുബായിൽ രണ്ട് വർഷത്തെ തടവും 50,000 പൗണ്ട് (45 ലക്ഷം രൂപ) പിഴയും വിധിച്ചു.

എന്തുകൊണ്ട്?

കാരണം അവൾ തന്റെ മുൻ ഭർത്താവിന്റെ രണ്ടാം ഭാര്യയെ “കുതിര” എന്നാണ് ഫേസ്ബുക്കിൽ വിളിച്ചത്.

ബ്രിട്ടിഷ് പൗരനായ ലാലേ ഷഹ്രവേശിനെ മാർച്ചിൽ ദുബായിലെ കർശനമായ സൈബർ ക്രൈം നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

മുൻ ഭർത്താവ് പെഡ്രോ മാനുവൽ കൊറിയ ഡോസ് സാന്റോസിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയപ്പോഴാണ് ഷഹ്രവേശ് അറസ്റ്റിലായത്.

ഫേസ്‌ബുക്കിലൂടെ തന്റെ മുൻ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന്റെ ഫോട്ടോകളിൽ കമന്റ് ചെയ്ത ലാലെ ഷഹ്രവേശ് തന്റെ പുതിയ ഭാര്യ സമ അൽ ഹമ്മാദിയെ ‘കുതിര’ എന്നും മുൻ ഭർത്താവിനെ ‘വിഡ്ഢി’ എന്നും വിളിച്ചിരുന്നു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭർത്താവ് തന്നെ ഉപേക്ഷിച്ച് 2016ൽ വീണ്ടും വിവാഹം കഴിച്ചതിൽ ഷഹരവേശ് ദേഷ്യപ്പെട്ടു.

യുകെയിലായിരുന്ന സമയത്താണ് അവർ ഇക്കാര്യം പറഞ്ഞത്.

ഇപ്പോഴിതാ ഷാരവേഷിന്റെ 14 വയസ്സുള്ള മകൾ പാരീസ് തന്റെ അമ്മയെ മോചിപ്പിക്കണമെന്ന് ദുബായ് ഭരണാധികാരിയോട് കേണ് അഭ്യർത്ഥിക്കുന്നു.  അവൾ കത്തിൽ എഴുതി, “പ്രത്യേകിച്ച് ഒരാഴ്‌ച മുമ്പ് എന്റെ അച്ഛനെ നഷ്ടപ്പെട്ട ശേഷം, ഞാൻ എത്രമാത്രം സങ്കടവും ഭയവും അനുഭവിക്കുന്നു ഇപ്പോൾ എന്റെ അമ്മയെയും നഷ്ടപ്പെടുതുന്നത് എനിക്ക് സഹിക്കാവുന്നതിലും അധികമാണ്. അമ്മയുടെ പാസ്‌പോർട്ട് ദയവായി തിരിച്ചു തരൂ , അവർ വീട്ടിലേക്ക് വരട്ടെ.”

തമാശയിൽ പോലും ഇനി മുതൽ ഈ രീതിയിൽ പേരുകൾ വിളിക്കുന്നവർ ജാഗ്രതൈ!!

LEAVE A REPLY

Please enter your comment!
Please enter your name here