സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പ്ലാന്റില്‍ വന്‍ തീപിടിത്തം. തുടര്‍ച്ചയായ 3 സ്‌ഫോടനങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്ലാന്റില്‍ തീപടര്‍ന്നത്.തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഒഎന്‍ജിസി പറഞ്ഞു.
പ്രാഥമിക വിവരം അനുസരിച്ച് പുലര്‍ച്ചെ മൂന്നരയോടെ സൂറത്തിലെ ഹസിറ ആസ്ഥാനമായുള്ള ഒഎന്‍ജിസി പ്ലാന്റിലെ രണ്ട് ടെര്‍മിനലുകളില്‍ തുടര്‍ച്ചയായി മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നു.സ്‌ഫോടനത്തെത്തുടര്‍ന്ന് ഒരു വലിയ തീപിടുത്തമുണ്ടായി. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.