മണിപ്പൂർ കലാപം; ബിജെപി നിലപാട് തള്ളി ആർഎസ്എസ് വനിതാ വിഭാഗം.

0
75

മണിപ്പൂർ വിഷയത്തിൽ ബി.ജെ.പി നിലപാട് എറ്റെടുക്കാതെ ആർ.എസ്.എസിന്റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതി. പശ്ചിമ ബംഗാളിനെയും രാജസ്ഥാനെയും മണിപ്പൂരിനോട് താരതമ്യപ്പെടുത്താൻ രാഷ്ട്ര സേവികാ സമിതി തയ്യാറായില്ല. മണിപ്പൂരിലെ യുവതികൾക്കെതിരായ അക്രമങ്ങളെ സംഘടന ശക്തമായ് അപലപിച്ചു. മണിപ്പൂരിലേത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പാലിക്കണമെന്ന് രാഷ്ട്ര സേവിക സമിതി പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും കെട്ടടങ്ങാതെ പാര്‍ലമെന്റിലെ പ്രതിപക്ഷ ബഹളം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയും വരെ വിമര്‍ശനങ്ങള്‍ തുടരും എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും പ്രതിപക്ഷം സഭ തുടര്‍ച്ചയായി തടസപ്പെടുത്തുന്നത് നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. രാജ്യസഭയില്‍ അച്ചടക്ക ലംഘനത്തിന് ആം ആദ്മി അംഗം സഞ്ജയ് സിംഗിനെ സഭയുടെ ശേഷിച്ച സമ്മേളന ദിവസ്സങ്ങളില്‍ നിന്ന് ചെയര്‍മാന്‍ സസ്പെന്‍ഡ് ചെയ്തു. ഗ്യാന്‍ വ്യാപി വിഷയത്തില്‍ മുസ്ലിം ലീഗ് ഇരു സഭകളിലും നല്കിയ അടിയന്തിര പ്രമേയ ആവശ്യവും അംഗീകരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here