തൃശൂര്‍ അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് 17കാരന്‍ മരിച്ചു.

0
42

തൃശൂര്‍ | തൃശൂര്‍ അന്തിക്കാട് കുടിവെള്ള ടാങ്ക് വൃത്തിയാക്കാനുള്ള ശ്രമത്തിനിടെ 17കാരന്‍ കടന്നലിന്റെ കുത്തേറ്റ് മരിച്ചു.

മാങ്ങാട്ടുകര സ്വദേശി അനന്തു കൃഷ്ണനാണ് മരിച്ചത്.വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

വീടിന് മുകളിലെ കുടിവെള്ള ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നലിന്റെ ആക്രമണമുണ്ടാവുകയായിരുന്നു.കടന്നലിന്റെ കുത്തേറ്റ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അനന്തുവിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

മാങ്ങാട്ടുകരയില്‍ വാടകയ്ക്കാണ് അനന്തുവിന്റെ കുടുംബം താമസിക്കുന്നത്. ഏങ്ങണ്ടിയൂര്‍ നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച അനന്തു.

LEAVE A REPLY

Please enter your comment!
Please enter your name here