ചൈനീസ് വാഹന നിര്‍മാണ കമ്പനിയായ ബിവൈഡിയുടെ നിക്ഷേപം നിരസിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വൈദ്യുത വാഹനങ്ങളും ഇവയ്ക്കുള്ള ബാറ്ററികളും നിര്‍മിക്കുന്നതിനായി കമ്പനി നടത്താനിരുന്ന നിക്ഷേപത്തിനാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. 8199 കോടി രൂപയുടെ നിക്ഷേപത്തിനായിരുന്നു ബിവൈഡി പദ്ധതിയിട്ടിരുന്നത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡുമായി ചേര്‍ന്നായിരുന്നു പദ്ധതിയിട്ടിരുന്നത്. പ്രതിവര്‍ഷം 10,000 മുതല്‍ 15,000 വരെ വാഹനങ്ങള്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹന പ്ലാന്റ് നിര്‍മിക്കുന്നതിനാണ് അനുമതി തേടിയിരുന്നത്. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് വിലയിരുത്തലുകള്‍.
ഇതിനോടകം ഇന്ത്യന്‍ വിപണിയില്‍ ബി.വൈ.ഡി. രണ്ട് വാഹനങ്ങള്‍ എത്തിക്കുകയും മൂന്നാമത്തെ വാഹനം ഡല്‍ഹി ഓട്ടോ എക്‌സപോയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇ6, ആറ്റോ3 എന്നീ രണ്ട് മോഡലുകളാണ് വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച സീല്‍ ഇവി അവതരിപ്പിക്കാനും ബിവൈഡിക്ക് പദ്ധതിയുണ്ട്.