അമിത ജോലിഭാരം; ആരോ​ഗ്യപ്രവർത്തകൻ ആത്മഹത്യ ചെയ്ത നിലയിൽ

0
129

ബം​ഗളൂരു: അമിത ജോലിഭാരത്തെ തുടർന്ന് ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥൻ ആത്മഹത്യ ചെയ്തു. മൈസൂരിലെ നഞ്ചങ്കോട് താലൂക്ക് ഹെൽത്ത് ഓഫീസർ ഡോ.നരേന്ദ്രയാണ് ഇന്നലെ ആത്മഹത്യ ചെയ്തത് നിലയിൽ കണ്ടെത്തിയത്.

റാപ്പിഡ് ടെസ്റ്റ് ടാർ​ഗറ്റ് തികയ്ക്കാൻ സാധിക്കാഞ്ഞതിനാൽ സീനിയർ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ പറയുന്നു.

ആരോഗ്യ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൈസൂർ ജില്ലയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർ പണിമുടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here