കൊച്ചി: സ്വർണ വിലയിൽ മാറ്റമില്ല. പവന് 38,880 രൂപയിലും ഗ്രാമിന് 4,860 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിനിടെ പവന് 1,360 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.
ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപ വരെ എത്തിയിരുന്നു.