വെർച്യുൽ ക്യു വഴി ബുക്ക് ചെയ്തു വരുന്ന 4000 പേർക്കാണ് ദർശനത്തിന് അനുമതി. നേരത്തെ ഇത് 1500 പേർക്കായിരുന്നു.
ഗുരുവായൂർ : കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തി ഇന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഭക്തരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വെർച്യുൽ ക്യു വഴി ബുക്ക് ചെയ്തു വരുന്ന 4000 പേർക്കാണ് ദർശനത്തിന് അനുമതി. നേരത്തെ ഇത് 1500 ആയിരുന്നു. പുലർച്ചെ 4.30 മുതൽ 5.30 വരെയും രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെയും, വൈകിട്ട് 5 മുതൽ 6.30 വരെയും, 7.30 മുതൽ 8.30 വരെയുമാണ് ദര്ശനം.
മുതിർന്ന ഭക്തർക്കുള്ള നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ വിവാഹം, ചോറൂണ്, തുലാഭാരം ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തുന്നതിനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്