യൂറോപ്പിലേക്കുള്ള കപ്പല്‍ ലിബിയയുടെ തീരത്ത് തകര്‍ന്ന് 74 മരണം. കുടിയേറ്റക്കാരുമായി പോവുകയായിരുന്ന കപ്പലാണ് ലിബിയയുടെ തീരത്ത് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയത്.
അപകടത്തില്‍ പെട്ട കപ്പലില്‍ 120ല്‍ അധികം പേര്‍ ഉണ്ടായിരുന്നതായും 47 പേരെ ലിബിയന്‍ തീരസംരക്ഷണ സേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. 31 മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ബാക്കിയുള്ളവര്‍ക്കു വേണ്ടി വേണ്ടി തിരച്ചില്‍ തുടരുകയുമാണ്.