കേസുകൾ മൂടി വയ്ക്കാൻ ബി.ജെ പി- സി.പി. എം ഒത്തുകളി: മുല്ലപ്പള്ളി

0
78

കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇറങ്ങിപ്പോയത് ഗതികേട് കൊണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മയക്കുമരുന്ന് സ്വര്‍ണ്ണക്കടത്ത് കേസുകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ കോടിയേരിയും കുടുംബവും കുടുങ്ങും. അതിന്‍്റെ രേഖകളും സൂചനകളും ഏജന്‍സികളുടെ പക്കലുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

കേരളത്തിലെ കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ നിര്‍ഭയം അന്വേഷിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കെപിസിസിക്ക് സംശയമുണ്ട്. കേസ് ഉയര്‍ന്നപ്പോള്‍ തന്നെ വളരെ പെട്ടെന്ന് രേഖകള്‍ കൈക്കലാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചില്ല.രാഷ്ട്രീയ നേതൃത്വത്തിലേക്ക് അന്വേഷണം നടത്തുന്നതില്‍ കേന്ദ്ര ഏജന്‍സികള്‍ അലംഭാവവും കൃത്യവിലോപവും ഒളിച്ചുകളിയും നടത്തുകയാണ്.

 

സെക്രട്ടറിയേറ്റ് തീപിടുത്തത്തില്‍ കത്തി നശിച്ചത് സുപ്രധാന രേഖകളാണ്, അത് സ്വാഭാവികമാണെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത് കേസുകള്‍ മൂടി വയ്ക്കാന്‍ ഡല്‍ഹിയില്‍ ബിജെപിയും സിപിഎമ്മും ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here