കൊളംബോ: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു. 79 വയസായിരുന്നു. മാലദ്വീപ് വിദേശകാര്യമന്ത്രിയാണ് മരണവിവരം സ്ഥിരീകരിച്ചത്. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സ്വകാര്യസന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ഫൗസിയ ഹസന്‍ ശ്രീലങ്കയിലെത്തിയത്. അവിടെ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാലിദ്വീപിലെ പ്രശസ്തയായ നടിയായിരുന്നു ഫൗസിയ ഹസന്‍.
മാലിദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍ വാസം അനുഷ്ഠിച്ചു.