പണപ്പെരുപ്പം തുടർച്ചയായ രണ്ട് മാസമായി ആർബിഐയുടെ ഉയർന്ന സഹിഷ്‌ണുത പരിധിക്ക് താഴെയാവുകയും, ജിഡിപി വളർച്ച തുടർച്ചയായ രണ്ടാം മാസത്തെ അതിന്റെ ത്രൈമാസ കണക്കുകളെ മറികടക്കുകയും ചെയ്‌തതിന് ഇടയിലാണ് കേന്ദ്ര ബാങ്കിന്റെ തീരുമാനം.
പോളിസി റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.50 ശതമാനത്തിൽ തുടരുകയാണ്. സ്‌റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്‌ഡിഎഫ്) നിരക്ക് 6.25 ശതമാനത്തിലും, മാർജിനൽ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക്, ബാങ്ക് നിരക്ക് എന്നിവ മാറ്റമില്ലാതെ 6.75 ശതമാനത്തിൽ തുടരുകയുമാണ്.
സമ്പദ്‌വ്യവസ്ഥയിലും ബിസിനസ്സുകളിലും മറ്റും നിരക്ക് വർദ്ധനയുടെ ആഘാതം നിരീക്ഷിക്കുന്നതിനായി 2024 സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ആർബിഐ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. 2022ന്റെ തുടക്കത്തിൽ റഷ്യ യുക്രൈനെ ആക്രമിച്ചതിനുശേഷം, ആർബിഐ ഉൾപ്പെടെയുള്ള മറ്റ് കേന്ദ്ര ബാങ്കുകൾ പണപ്പെരുപ്പ സമ്മർദം നിയന്ത്രിക്കാൻ പലിശനിരക്കിൽ കാര്യമായ വർധനവ് നടപ്പാക്കിയിരുന്നു.
2022 മെയ് മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ മാത്രം ആർബിഐ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റുകളാണ് ഉയർത്തിയത്. പാൻ കാർഡിൽ ഈ തെറ്റ് വരുത്തിയോ..? നിങ്ങളെ കാത്തിരിക്കുന്നത് 10,000 രൂപയുടെ പിഴ..! ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, വിവിധ ഉൽപ്പന്ന വിഭാഗങ്ങളിലെ ഇടിവ് കാരണം 2023 ഒക്ടോബറിൽ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.87 ശതമാനത്തിലേക്ക് പോയിരുന്നു.
2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ യഥാർത്ഥ ജിഡിപി വളർച്ച ഏകദേശം 7.6 ശതമാനമാണ്.അടുത്ത സിപിഐ പണപ്പെരുപ്പ ഡാറ്റ ഡിസംബർ 12ന് പുറത്തുവിടും, അത് പിന്നീട് 2023 ഫെബ്രുവരിയിൽ വരാനിരിക്കുന്ന നയത്തിൽ പരിഗണിക്കും.
ആർബിഐ ഗവർണർ അധ്യക്ഷനായ ധനനയ സമിതിയുടെ (MPC) ആറംഗ പാനലാണ് നിരക്കിൽ തീരുമാനമെടുത്തത്. ഡോ. ശശാങ്ക ഭിഡെ, ഡോ. ആഷിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ, ഡോ. രാജീവ് രഞ്ജൻ, ഡോ. മൈക്കൽ ദേബബ്രത പത്ര, ശക്തികാന്ത ദാസ് എന്നിവരാണ് സമിതിയിൽ ഉൾപ്പെടുന്നത്.
പേഴ്‌സണൽ ലോൺ പേഴ്‌സ് കാലിയാക്കുമോ..? എടുക്കും മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 2024 ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഈ ആർബിഐ നയം പ്രഖ്യാപിച്ചത്. ഏപ്രിൽ മുതൽ മെയ് വരെ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊതുതിരഞ്ഞെടുപ്പ് കാരണം ഇക്കുറി ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുക.