അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ.

0
67

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. രാജ്‌കോട്ടിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ രോഹിത് തൻ്റെ 11-ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി. 196 പന്തിൽ 14 ഫോറും മൂന്ന് സിക്സും സഹിതം 131 റൺസാണ് താരം നേടിയത്.

470 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 43.35 ശരാശരിയിൽ 18,641 റൺസാണ് രോഹിത് നേടിയത്. ഇതിൽ 47 സെഞ്ച്വറികളും 100 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. മികച്ച വ്യക്തിഗത സ്‌കോർ 264 റൺസ്. പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കർ (34,357 റൺസ്), വിരാട് കോലി (26,733 റൺസ്), രാഹുൽ ദ്രാവിഡ് (24,064 റൺസ്) തുടങ്ങിയ താരങ്ങളാണ് രോഹിതിന് മുകളിൽ.

57 ടെസ്റ്റുകളിൽ നിന്ന് 45.49 ശരാശരിയിൽ 11 സെഞ്ച്വറികളും 16 അർധസെഞ്ച്വറികളും സഹിതം 3,958 റൺസ് രോഹിത് നേടിയിട്ടുണ്ട്. 212 ആണ് അദ്ദേഹത്തിൻ്റെ മികച്ച സ്‌കോർ. 262 ഏകദിനങ്ങളിൽ നിന്ന് 49.12 ശരാശരിയിൽ 31 സെഞ്ച്വറികളും 55 അർധസെഞ്ച്വറിറികളും സഹിതം 10,709 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. ടി20 യിൽ 31.79 ശരാശരിയിൽ 3,974 റൺസ് ഇന്ത്യയുടെ ഹിറ്റ്മാൻ നേടി. അഞ്ച് സെഞ്ച്വറികളും 29 അർധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 121* ആണ് അദ്ദേഹത്തിൻ്റെ മികച്ച സ്കോർ.

ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡും രോഹിതിൻ്റെ പേരിലാണ്. ടെസ്റ്റിൽ മൂന്ന് സിക്സറുകൾ കൂടി പറത്തിയാൽ മുൻ നായകൻ എം.എസ് ധോണിയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിക്സ് ഹിറ്ററായി രോഹിത് മാറും(80 സിക്സറുകൾ). 90 സിക്സറുകൾ നേടിയ വീരേന്ദർ സെവാഗാണ് ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരം. 128 സിക്സറുകളോടെ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ കളിക്കാരൻ.

LEAVE A REPLY

Please enter your comment!
Please enter your name here