അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

0
92

22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങി പ്രേക്ഷകരുടെ പ്രിയ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു. ഈ ചിത്രത്തിലെ താരങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ ഒഫീഷ്യല്‍ പേജുകളിലൂടെ ആണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം 1995 കാലത്തെ കഥയാണ് പറയുന്നത്. സിറാജ് , സന്ദീപ് , ഷനില്‍ , ജെഷ്‌ന ആഷിം എന്നിവരാണ് ആണ് സിനിമയുടെ കോ പ്രൊഡ്യൂസഴ്‌സ്. സിറാജ് ആണ് സിനിമയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ചിത്ര സംയോജനം ജോയല്‍ കവി, സംഗീതം ശേഖര്‍ മേനോന്‍, കലാ സംവിധാനം സെബിന്‍ തോമസ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ , ചമയം റോണക്‌സ് സേവ്യര്‍ ,വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, സംഘട്ടനം മുരുഗന്‍ ലീ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍. ആതിര ദില്‍ജിത്ത് ആണ് സിനിമയുടെ പി ആര്‍ ഓ . ചട്ടമ്പി ഉടന്‍ തീയേറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here