‘വിവാഹം തിരുപ്പതിയിൽ’; തുറന്ന് പറഞ്ഞ് പ്രഭാസ്

0
77

വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പ് കോളങ്ങളില്‍ പല പേരുകള്‍ നിറഞ്ഞിട്ടും പ്രതികരിക്കാത്ത താരമാണ് പ്രഭാസ് എന്നാൽ ഒടുവിൽ താരം തന്റെ വിവാഹ  ജീവിതത്തെ കുറിച്ച് ഇതുവരെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ‘ആദിപുരുഷ്’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ, വിടെ വച്ചായിരിക്കും താന്‍ താലി ചാര്‍ത്തുക എന്ന ആരാധകൻറെ ചോദ്യത്തിന് ”തിരുപതിയില്‍ വച്ചായിരിക്കും എന്റെ വിവാഹം” എന്നായിരുന്നു താരത്തിന്റെ മറുപടി.

ആദ്യമായാണ് വിവാഹത്തെ കുറിച്ച് പ്രഭാസ് സംസാരിച്ചിരിക്കുന്നത്. എന്നാല്‍ ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നോ, എപ്പോഴായിരിക്കുമെന്നോ താരം വെളിപ്പെടുത്തിയിട്ടില്ല.

അതെസമയം, ബാഹുബലി’യില്‍ അഭിനയിച്ചതിന് ശേഷം പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളാണ് എന്നായിരുന്നു അനുഷ്‌കയുടെ മറുപടി. എന്നാൽ കൃതി സനോനും പ്രഭാസും പ്രണയത്തിലാണെന്ന വാര്‍ത്തകളും അടുത്തിടെ എത്തിയിരുന്നു. ഇതിനെ തള്ളി കൊണ്ട് കൃതി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം കൃതി സിനോൺ ആണ് നായിക. സീതയായിട്ടാണ് താരം എത്തുന്നത്. നടൻ സെയ്ഫ് അലിഖാൻ ആണ് ചിത്രത്തിൽ രവണനായി എത്തുന്നത്. ജൂൺ 16 ന് ചിത്രം തിയറ്ററുകളിൽ എത്തും.

ആദിപുരുഷ് റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ആദ്യ ട്രെയിലറിനെതിരെ രൂക്ഷവിമർശനങ്ങളും ട്രോളും ഉയർന്നിരുന്നു. വി.എഫ്.എക്സിൽ മാറ്റം വരുത്തിയാണ് പുതിയ ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here