ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ഓസ്ട്രേലിയ ഉയര്‍ത്തിയ വിജയ ലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് സ്വന്തമാക്കിയാണ് വിജയിച്ചത്.
നാല് പേര്‍ ഇന്ത്യക്കായി അര്‍ദ്ധ സെഞ്ച്വറി നേടി. ഋതുരാജ് ഗെയ്ക്വാദ് (71), ശുഭ്മാന്‍ ഗില്‍ (74), ക്യാപ്റ്റന്‍ കെ.എല്‍.രാഹുല്‍ (58*), സൂര്യകുമാര്‍ യാദവ് (50) എന്നിവരുടെ മികവിലാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യക്കായി മുഹമ്മദ് ഷമി ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പത്തോവറില്‍ 51 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. താരത്തിന്റെ ഏകദിനത്തിലെ മികച്ച ബൗളിങ് കൂടിയാണിത്. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരും ഓരോ വിക്കറ്റെടുത്തു.