സംസ്ഥാന തല സ്കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. അതിന് പുറമെ സ്കൂള്‍ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. മുരുകൻ കാട്ടാക്കട രചിച്ച് മഞ്ജരി ആലപിച്ച പ്രവേശനോത്സവ ഗാനം എല്ലാ സ്കൂളുകളിലേക്കും നല്‍കുമെന്നും മന്ത്രി അറിയിച്ചു.വിജയ് കരുണ്‍ സംഗീതം ആണ് സംഗീത സംവിധാനം. വാര്‍ത്താസമ്മേളനത്തില്‍ പ്രവേശനോത്സവ ഗാനവും പ്രകാശനം ചെയ്തു.
സ്കൂളുകള്‍ തുറക്കുന്നതിന് മുന്നായി ഒരുക്കേണ്ട സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാൻ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബോധവത്ക്കരണ ക്യാമ്ബയിൻ, മണ്ണിടിച്ചില്‍ , ഉരുള്‍പൊട്ടല്‍ മേഖലയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ദുരന്ത നിവാരണത്തിനുള്ള മോക് ഡ്രില്‍ ,ശുചിത്വ വിദ്യാലയ ക്യാപയിൻ , അധ്യാപക പരിശീലനം,ഗോത്രമേഖലയില്‍ പഠനത്തിന് കൂടുതല്‍ പദ്ധതികള്‍, ഷാഡോ പൊലീസ്, വന്യമൃഗങ്ങളില്‍നിന്നുള്ള സംരക്ഷണം, സ്കുളുകളില്‍ കുടിവെള്ളം , വെെദ്യുതി , ശുചിമുറികള്‍ എന്നിവ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പറഞ്ഞു.