ലഹരി വില്‍പന വിതരണ സംഘത്തിലെ മൂന്ന് പേരെ എക്സൈസ് പിടികൂടി.

0
71

തിരുവനന്തപുരം:‌ ലഹരി വില്‍പന വിതരണ സംഘത്തിലെ മൂന്ന് പേരെ എക്സൈസ് പിടികൂടി. വള്ളക്കടവ് സ്വദേശി അല്‍ അമീൻ, അമ്ബലത്തറ സ്വദേശി നബിന്‍ഷാ, മണക്കാട് സ്വദേശി അജീസ് എന്നിവരാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്‍റെ പിടിയിലായത്.

ബുള്ളറ്റില്‍ കടത്തികൊണ്ടുവന്ന 4.25 ഗ്രാം എം.ഡി.എം.എയുമായി അല്‍ അമീനിനെ മണക്കാട് ഭാഗത്ത് നിന്നാണ് പിടികൂടി. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അമ്ബലത്തറ ഭാഗത്ത് നടത്തിയ പരിശോധനയില്‍ നബിന്‍ഷാ, അജീസ് എന്നിവരെ പിടികൂടിയത്.

സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍ ഷിബുവിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ അനില്‍ കുമാര്‍, സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, നന്ദകുമാര്‍, പ്രബോധ്, സുരേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here