തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സന്ദീപും തുടർച്ചയായി ദുബായി സന്ദർശിച്ചിരുന്നുവെന്ന് റമീസ്. കഴിഞ്ഞ വർഷം മാത്രം ഇവർ ആറ് തവണ ദുബായിലെത്തി. ദുബായിൽവച്ച് ഫൈസൽ ഫരീദിനെയും തന്നെയും കണ്ടിരുന്നതായി റമീസ് മൊഴി നൽകി. റമീസിന്റെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് നിർണായകമായ പല വെളിപ്പെടുത്തലുകളും നടത്തിയിരിക്കുന്നത്.
അതേസമയം, കേസിൽ കൂടുതൽ അറസ്റ്റിനൊരുങ്ങുകയാണ് എൻഐഎ. കുറുകുറ്റി സ്വദേശി ജലാൽ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തും. കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. ഇവർക്കെതിരെയും റമീസ് മൊഴി നൽകിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിന് എൻഐഎ തീരുമാനിച്ചിട്ടുണ്ട്. കറുകുറ്റി സ്വദേശി ജലാൽ ഉൾപ്പെടെയുള്ളവരുടെ കസ്റ്റംസ് കസ്റ്റഡിയിസൽ എടുത്ത നാല് പേരുടെ അറസ്റ്റ് എൻഐഎ ഉടൻ രേഖപ്പെടുത്തും.