ശ്രീചിത്രയിൽ വീണ്ടും ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

0
74

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്രയിൽ വീണ്ടും ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇദ്ദേഹവുമായി അടുത്ത് ബന്ധം പുലർത്തിയ ഡോക്ടർമാർ ജീവനക്കാർ എന്നിവർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. ആശുപത്രിയിലെത്തിയ രോഗിയിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയിക്കുന്നത്.

അതേസമയം തീരദേശ മേഖലയിലെ കൊവിഡ് രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്. മലയോര ഗ്രാമ മേഖലയിൽ കളളിക്കാട് ഉൾപ്പെടെയുള്ള പ്രദേശത്ത് നിന്ന് നിരവധി കൊവിഡ് പോസീറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കുട്ടികൾ ഉൾപ്പെടെ 20 പേർക്കാണ് കള്ളിക്കാട് പഞ്ചായത്തിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. ഇവരുടെ സമ്പർക്കപട്ടിക അതിവിപുലവുമാണ്. കള്ളിക്കാട് പഞ്ചായത്തിലെ മുഴുവൻ വാർഡും ജില്ലാ കളക്ടർ നവ് ജ്യോത് ഖോസെ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here