കൊച്ചി: കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ജനശതാബ്ദി എക്സ്പ്രസിൽ കോവിഡ് ബാധിച്ചയാൾ ചെയ്തതായി വിവരം. കോഴിക്കോട്ടു നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്.കോവിഡ് പരിശോധന ഫലം വരുന്നതിന് മുമ്പാണ് ഇയാൾ ട്രെയിനിൽ യാത്ര ആരംഭിച്ചത്. ഇയാളുടെ ഫലം പോസിറ്റീവായതോടെ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയും റെയിൽവെ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു.
കന്യാകുമാരി സ്വദേശിയായ യുവാവ് കുന്ദമംഗലത്ത് കെഎസ്ഇബി കരാർ ജോലിക്കാരനാണ്. മൂന്ന് ദിവസം മുമ്പ് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് സ്രവം പരിശോധനക്ക് എടുത്തിരുന്നു. ഭാര്യയെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രസവത്തിനു അഡ്മിറ്റ് ചെയ്തതിനെ തുടർന്നാണ് ഇയാൾ യാത്ര തിരിച്ചത്.ഇയാൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്തവരെ ട്രെയിനിൽനിന്നും മാറ്റി. കന്പാർട്ട്മെന്റ് സീൽ ചെയ്തു. ട്രെയിൻ യാത്ര തുടരുകയാണ്. തിരുവനന്തപുരത്തെത്തി അണുവിമുക്തമാക്കും.