ഉറക്കക്കുറവുണ്ടോ എങ്കില്‍ പ്രമേഹം വരാന്‍ സാധ്യതയുണ്ട്

0
111

നല്ലപോലെ ഉറങ്ങിയാല്‍ മാത്രമാണ് നമ്മളുടെ ശരീരവും നല്ലപോലെ പ്രവര്‍ത്തിക്കുകയുള്ളൂ. നല്ല ഉറക്കം ഉണ്ടായാല്‍ മാത്രമാണ് നമ്മളുടെ ആരോഗ്യവും നമ്മള്‍ക്ക് നല്ലരീതിയില്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഉറക്കം കൃത്യമായില്ലെങ്കില്‍ നിരവധി രോഗങ്ങളാണ് നമ്മള്‍ക്ക് വരിക. ഇത്തരത്തില്‍ ഉറക്കം കൃത്യമായില്ലെങ്കില്‍ പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്. ഉറക്കത്തിന്റെ പ്രാധാന്യവും അതുപോലെ, ഉറക്കക്കുറവ് എങ്ങിനെ പ്രമേഹത്തിലേയ്ക്ക് നയിക്കുന്നു എന്നും നോക്കാം.

ഉറക്കത്തിന്റെ പ്രാധാന്യം

ഒരു ദിവസം കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍ ഉറങ്ങണം എന്നാണ് പറയുന്നത്. എന്നാല്‍ പലര്‍ക്കും കൃത്യമായി ഉറക്കം ലഭിക്കുന്നില്ല. അത് ചെറുപ്പക്കാരില്‍ പോലും ഇന്ന് ഉറക്കക്കുറവ് വളരെയധികം കാണപ്പെടുന്നുണ്ട്. നമ്മള്‍ക്ക് ഉറക്കക്കുറവ് വന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ വരാന്‍ ആരംഭിക്കും. അതില്‍ തന്നെ ശരീരത്തില്‍ വേഗത്തില്‍ പരിക്ക് പറ്റാനുള്ള സാധ്യത കൂടുതലാണ്. കാരണം, ഉറങ്ങുന്ന സമയത്താണ് ശരീരം മൊത്തത്തില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് എല്ലാത്തിനേയും പഴയപോലെ ആക്കുന്നത്. എന്നാല്‍, ഉറക്കം കൃത്യമായില്ലൈങ്കില്‍ ഇത് ആരോഗ്യം കുറയുന്നതിന് കാരണമാകുന്നു.

അതുപോലെ, ഓര്‍മ്മക്കുറവ് പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് ഇത് പ്രധാന കാരണമാണ്. കൂടാതെ, കാര്യങ്ങള്‍ മനസ്സിലാക്കാനും തിരിച്ചറിയാനുമുള്ള ശേഷി ഇവരില്‍ കുറവായിരിക്കും. ഹോര്‍മോണ്‍ വ്യതിയാനം നല്ലപോലെ വരാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുപോലെ മൂഡ് സ്വിംഗ് വരാന്‍ സാധ്യത കൂടുതലാണ്. ക്രമം തെറ്റിയ ആര്‍ത്തവം, മാനസിക സമ്മര്‍ദ്ദം, അമിതവണ്ണം, രോഗപ്രതിരോധശേഷി കുറയല്‍, ദഹന പ്രശ്ങ്ങള്‍ എന്നിവയെല്ലാം വരാം ഇത് കാരണമാകുന്നുണ്ട്. അതിനാല്‍, ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്.

ഉറക്കക്കുറവും പ്രമേഹവും

ഉറക്കക്കുറവ് നിങ്ങളെ ഒരു ടൈപ്പ് 2 പ്രമേഹ രോഗിയാക്കാനുള്ള സാധ്യത കൂടുതലാണ്. കാരണം, നിങ്ങള്‍ക്ക് ഉറക്കം കുറയുമ്പോള്‍ അത് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാക്കുന്നു. നമ്മളുടെ ശരീരത്തില്‍ കൃത്യമായി ഇന്‍സുലിന്‍ ഉല്‍പാദിപ്പിച്ചില്ലെങ്കില്‍ നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള പഞ്ചസ്സാര എനര്‍ജിയായി മാറ്റപ്പെടാതെ നില്‍ക്കുന്നു. ഇത്തരത്തില്‍ അമിതമായിട്ടുള്ള പഞ്ചസ്സാര രക്തത്തില്‍ വരുമ്പോള്‍ അത് പ്രമേഹത്തിലേയ്ക്ക് നയിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിലേയ്ക്ക് നിങ്ങളെ നയിക്കുന്നു. കൂടാതെ, നമ്മള്‍ക്ക് കൃത്യമായി ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ഇടയക്കിടയ്ക്ക് ആഹാരം കഴിക്കാനുള്ള ത്വരയും വര്‍ദ്ധിക്കുന്നു. ഇത് അമിതമായി ആഹാരം കഴിക്കുന്നതിലേയ്ക്കും അതിലൂടെ ശരീരത്തിലേയ്ക്ക് അമിതമായി കാലറി എത്തുന്നതിനും ഇത് കാരണമാകുന്നു. ഇത് ശരീരഭാരം വര്‍ദ്ധിക്കാനും അതുപോലെ തന്നെ പ്രമേഹത്തിലേയ്ക്കും നിങ്ങളെ നയിക്കുന്നു.

നല്ല ഉറക്കം ലഭിക്കാന്‍

ഉറക്കക്കുറവ് പ്രമേഹത്തിന് കാരണമാകുന്നതിനാല്‍ തന്നെ നല്ല ഉറക്കം ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ ശ്രദ്ധിക്കണം. കാരണം, ഒരിക്കല്‍ പ്രമേഹം വന്നാല്‍, ഒരിക്കലും നമ്മള്‍ക്ക് അവ ഭേദമാക്കാന്‍ സാധിക്കില്ല. പകരം, നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമാണ് സാധിക്കുക. അതിനാല്‍, ഉറക്കം വളരെ പ്രധാനപ്പെട്ടതാണ്. നല്ല ഉറക്കം ലഭിക്കാന്‍ രാത്രിയില്‍ കാപ്പി, ചായ, ചോക്ലേറ്റ് എന്നിങ്ങനെ കഫേയ്ന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ, നല്ല ദഹിക്കുന്ന ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. നമ്മളുടെ ദഹനം കൃത്യമായി നടന്നില്ലെങ്കില്‍ അത് ഉറക്കത്തേയും കാര്യമായി ബാധിക്കുന്നുണ്ട്.

ചിലര്‍ രാത്രിയില്‍ കിടക്കാന്‍ പോകുമ്പോള്‍ അമിതമായി വെള്ളം കുടിക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ അമിതമായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാന്‍ മുട്ടുന്നത് ഉറക്കം ഇല്ലാതാക്കും. അതിനാല്‍, രാത്രിയില്‍ ദാഹിച്ചാല്‍ കുറച്ച് മാത്രം വെള്ളം കുടിക്കുക. അതുപോലെ, കിടക്കുന്നതിന് ഏകദേശം 1 മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കും. അതുപോലെ, രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് നല്ലതാണ്. ഇത് നല്ലപോലെ ഉറക്കം വരാന്‍ നിങ്ങളെ സഹായിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here