വാഴ്‌സോ: യുവേഫ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ സ്‌പെയിനിലെ വമ്ബന്‍ റയാല്‍ മാഡ്രിഡ് ജേതാക്കള്‍. റയാലിന്റെ ആറാം സൂപ്പര്‍ കപ്പ് കിരീടനേട്ടമാണ്.
2002, 2014, 2016, 2017, 2022 വര്‍ഷങ്ങളിലാണു റയാല്‍ മുമ്ബ് ജേതാക്കളായത്.
ചാമ്ബ്യന്‍സ് ലീഗ് ജേതാക്കളായ റയാല്‍ യൂറോപ്പാ ലീഗ് ജേതാക്കളായ ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയെ 2-0 ത്തിനാണു തോല്‍പ്പിച്ചത്. വാഴ്‌സോയിലെ നാഷണല്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുടെ റയലിനായുള്ള അരങ്ങേറ്റവും നടന്നു. ആദ്യ മത്സരത്തില്‍ തന്നെ ഗോളടിക്കാന്‍ താരത്തിനായി. 60-ാം മിനിറ്റില്‍ ഫെഡറികോ വാല്‍വര്‍ദെയും 68-ാം മിനിറ്റില്‍ എംബാപ്പെയും ഗോളടിച്ചു. റൊണാള്‍ഡോ, ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, കാരിം ബെന്‍സൈമ എന്നിവരെപ്പോലെ ഒന്‍പതാം നമ്ബര്‍ ജഴ്‌സിയാണു റയാല്‍ എംബാപ്പെയ്‌ക്കു നല്‍കിയത്. കറുത്ത കുതിരകളായി വാഴ്‌ത്തപ്പെട്ട അറ്റ്‌ലാന്റയ്‌ക്ക് റയാലിനെതിരേ കാര്യമായ മുന്നേറ്റങ്ങള്‍ക്കായില്ല. ബയേണ്‍ ലവര്‍കൂസനെ 3-0 ത്തിനു തോല്‍പ്പിച്ചാണ് അറ്റ്‌ലാന്റ് യൂറോപ്പാ ലീഗ് നേടിയത്.
ബോറുസിയ ഡോര്‍ട്ട്‌മുണ്ടിനെ 2-0 ത്തിനു തോല്‍പ്പിച്ചായിരുന്നു റയാല്‍ അവരുടെ ചരിത്രത്തിലെ 15-ാം ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയത്. റയാല്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ക്കൊപ്പം എംബാപ്പെയും മുന്നേറ്റത്തിലിറക്കി. അറ്റ്‌ലാന്റയുടെ സൂപ്പര്‍ കോച്ച് ജിയാന്‍ പിയറോ ഗാസ്‌പെറിനിയുടെ തന്ത്രങ്ങള്‍ മൂവര്‍ സംഘത്തിനു മുന്നില്‍ വിഫലമായി. ആന്‍സലോട്ടിയുടെ റയാലിനായുള്ള 14-ാം കിരീടം കൂടിയാണിത്. മുന്‍ കോച്ച് മിഗ്വേല്‍ മുനോസിന്റെ റെക്കോഡിനൊപ്പമാണ് ആന്‍സലോട്ടി ഇപ്പോള്‍.
കൃത്യമായ പദ്ധതികളോടെയാണു റയാല്‍ കളത്തിലിറങ്ങിയതെങ്കിലും ഒന്നാം പകുതിയില്‍ നിറംമങ്ങി. രണ്ടാം പകുതിയിലാണു ഗോളുകള്‍ വീണത്. 68ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ഗോള്‍. ഇം?ണ്ട് താരം ജൂഡ് ബെല്ലിങ്ങാം പോസ്‌റ്റിനു സമാന്തരമായി മറിച്ചു നല്‍കിയ പന്ത് അറ്റ്‌ലാന്റ പ്രതിരോധത്തിനിടയിലൂടെ വെടിയുണ്ട പോലെ വലയിലെത്തിച്ചു.
ഒരു ഗോളിനു മുന്നില്‍ നില്‍ക്കേയായിരുന്നു എംബാപ്പെയുടെ വെടിയുണ്ടയെത്തിയത്. 60-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന്റെ കൃത്യത വാല്‍വര്‍ദെയ്‌ക്കു ഗോളടിക്കാന്‍ സഹായമായി. സ്‌പാനിഷ് ലാ ലിഗയില്‍ റയാല്‍ മാഡ്രിഡിന്റെ ആദ്യ മത്സരം നാളെ ആര്‍.സി.ഡി. മയോര്‍ക്കയ്‌ക്കെതിരേയാണ്.