ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു

0
21

ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 5 വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വിമാന സർവീസുകൾ റദ്ദാക്കി. നിരവധി സർവീസുകൾ വഴി തിരിച്ചുവിട്ടു. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാകിസ്താനിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി ഖത്തർ എയർവേയ്സ് നിർത്തിവെച്ചു. ഓപ്പറേഷൻ സിന്ദൂരിൽ ഉൾപ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

ബഹാവൽപൂർ, മുരിദ്കെ, ഗുൽപൂർ, ഭിംബർ, ചക് അമ്രു, ബാഗ്, കോട്‌ലി, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ പാകിസ്താൻ ഭീകരരുടെ ഒമ്പത് ഒളിത്താവളങ്ങളിലേക്കാണ് ഇന്ത്യൻ സൈന്യം പുലർച്ചെ 1.44 ഓടെയാണ് തിരിച്ചടി നടത്തിയത്. ലഷ്കർ ആസ്ഥാനവും ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ഒളിത്താവളങ്ങളും ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം, നിയന്ത്രണരേഖയിലെ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ പാകിസ്താൻ സൈന്യത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനിടെ കേന്ദ്രം ഇന്ന് സർവ്വകക്ഷി യോഗം വിളിക്കും. രാവിലെ 11 മണിക്ക് സുരക്ഷ മേൽനോട്ടം വഹിക്കുന്ന മന്ത്രിസഭ യോഗം നടക്കും.
അതിനുശേഷം സർവ്വകക്ഷിയോഗം വിളിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here