ബംഗളൂരു: ദേശീയ വിദ്യാഭ്യാസ നയം രൂപീകരണത്തില്‍ ചൈനീസ് ഭാഷ ആവശ്യമില്ലെന്ന നയത്തില്‍ ഭൂരിപക്ഷം വിദഗ്ധര്‍ക്കും ഏകാഭിപ്രായം. സെക്കന്ററി വിദ്യാഭ്യാസ രംഗത്തെ പഠനവുമായി ബന്ധപ്പെട്ടാണ് വിദേശഭാഷകള്‍ പഠിക്കാനുള്ള അവസരം കേന്ദ്രം നല്‍കിയിരിക്കുന്നത്.
നിലവിലെ മാറ്റം വരുത്തിയ വിദ്യാഭ്യാസ നയമനുസരിച്ച് വൈദേശിക ഭാഷകളില്‍ സ്പാനിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ജാപ്പനീസ് എന്നിവ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. എന്നാല്‍, 2019ലെ കരടില്‍ ചൈനീസ് ഭാഷ ഉള്‍പ്പെടുത്തിയിരുന്നു.
വിദേശരാജ്യങ്ങളിലെ യാത്രയിലൊന്നും ചൈനീസ് ഭാഷകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന പ്രായോഗിക പ്രശ്‌നവും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് . നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും ആഗോളതലത്തില്‍ ചൈനയോടുള്ള വിരുദ്ധ സമീപനവും ഇന്ത്യയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നുവെന്നാണ് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.