കർഷക സമരത്തെ പിന്തുണച്ച് കമലാഹാസൻ

0
85

ന്യൂഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും നടനും മക്കള്‍ നീതി മൈയ്യം പ്രസിഡന്‍റുമായ കമല്‍ഹാസന്‍. “അദ്ദേഹം(പ്രധാനമന്തി)​ കര്‍ഷകരെ ഒന്നു നോക്കുക മാത്രം ചെയ്യുക. അവരുമായ ചര്‍ച്ച നടത്തുക. തീര്‍ച്ചയായും അത് വേണം. രാജ്യത്തിന് അത് വളരെ അത്യാവശ്യമാണ്. കര്‍ഷകരെ അവഗണിക്കരുത്. ” കമല്‍ഹാസന്‍ പറഞ്ഞു.

 

‘എനിക്ക് വയലിനിന്റെ ശബ്ദം ഇഷ്ടമാണ്. പക്ഷേ ഇപ്പോള്‍ അല്ല. റോം കത്തുന്ന സമയത്ത് നിങ്ങള്‍ക്ക് ഇപ്പോള്‍ വയലിന്‍ വായിക്കാന്‍ കഴിയില്ല.’ കര്‍ഷകരുടെ പ്രക്ഷോഭം മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കമല്‍ഹാസന്‍ പറഞ്ഞു.കാര്‍ഷിക ബില്ലിനെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെയേയും കമലഹാസന്‍ നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകളെ പിന്തുണച്ചതോടെ എ.ഐ.എ.ഡി.എം.കെ തമിഴ്‌നാട്ടിലെ കര്‍ഷകരെ വഞ്ചിച്ചെന്ന് കമല്‍ഹാസന്‍ ആരോപിച്ചു. വിവാദ കാര്‍ഷികബില്ലുകള്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ അധികാരങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്നും ഇത് ക്ഷാമത്തിലും വിലക്കയറ്റത്തിലുമെത്താമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here