02/12/2020 ; പ്രധാന വാർത്തകൾ

0
108

പ്രധാന വാർത്തകൾ

📰✍🏼കാര്‍ഷിക ബില്ല് മോദി സര്‍ക്കാര്‍ ഉടന്‍ പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

📰✍🏼പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍.

📰✍🏼എട്ട് വര്‍ഷത്തിനിടെ രാജ്യത്തെ 12 പൊതുമേഖലാ ബാങ്ക് കിട്ടാക്കടമായി എഴുതിത്തള്ളിയത് 6.32 ലക്ഷം കോടി രൂപ. 

📰✍🏼ഇന്ത്യന് കര്‍ഷകപ്രക്ഷോഭത്തിന് ശക്തമായ പിന്തുണയുമായി ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

📰✍🏼തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടിനായി ഇന്ന് അപേക്ഷ നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

📰✍🏼കോണ്‍ഗ്രസ് വിട്ട ബോളിവുഡ് നടി ഊര്‍മിള മതോണ്ഡ്കര്‍ ശിവസേനയില്‍ ചേര്‍ന്നു.

📰✍🏼പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ബാര്‍ കോഴ ആരോപണത്തിലും അഴീക്കോട് എം.എല്‍.എ കെ.എം. ഷാജിക്കെതിരെ അനധികൃത സ്വത്ത് സംബന്ധിച്ച പരാതിയിലും വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കി.

📰✍🏼കെ മുരളീധരന്‍ കൊച്ചുവര്‍ത്തമാനം നിര്‍ത്തണമെന്നും പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തരുതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

📰✍🏼വി ഡി സതീശന്‍ എംഎല്‍എ വിദേശസംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്ന ആരോപണം പൊതുതാല്‍പ്പര്യവിഷയമാണെന്ന് ഹൈക്കോടതി.

📰✍🏼നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസിലെ കസ്റ്റംസ് അന്വേഷണം കോടതി നിരീക്ഷിക്കും. 

📰✍🏼രോഗികളായ തടവുകാരെ കിടത്തി ചികിത്സിക്കാന്‍ ആശുപത്രിക്കകത്ത് രാജ്യത്തെ ആദ്യ ജയില്‍ വാര്‍ഡ് നിര്‍മിക്കാനൊരുങ്ങി കേരളം. 

📰✍🏼ജമാഅത്തെ ഇസ്ലാമിയുമായി തെരഞ്ഞെടുപ്പില്‍ കൂട്ടുകൂടുന്ന കാര്യം അറിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

📰✍🏼കാര്‍ഷിക നിയമഭേദഗതിക്കെതിരേ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ തുടങ്ങിയ സമരം ഹരിയാന ഭരണകക്ഷിയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്നതായി റിപോര്‍ട്ട്.

📰✍🏼സംസ്‌ഥാനത്ത്‌ ഇന്നലെ 5375 പേര്‍ക്കുകൂടി കോവിഡ്‌ സ്‌ഥിരീകരിച്ചു. 58,809 സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ 9.14 ആണ്‌ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. 4596 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണ്‌ രോഗബാധ. 617 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്‌തമല്ല. ഇന്നലെ 26 മരണം സ്‌ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2270 ആയി.രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയിലായിരുന്ന 6151 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

📰✍🏼 രോഗികൾ ജില്ല തിരിച്ച് :

മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍ഗോഡ് 83

📰✍🏼അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മാപ്പുസാക്ഷി കോടതിയില്‍.

📰✍🏼ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരേ വിജിലന്‍സ്‌ അനേ്വഷണത്തിന്‌ അനുമതി നല്‍കിയ സ്‌പീക്കറുടെ നടപടി തികച്ചും രാഷ്‌്രടീയപ്രേരിതമാണെന്നു പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. 

📰✍🏼നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന്‌ അറസ്‌റ്റിലായ ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫിസ്‌ സെക്രട്ടറി പ്രദീപ്‌ കോട്ടാത്തലയ്‌ക്ക്‌ ഹൊസ്‌ദുര്‍ഗ്‌ മജിസ്‌ടേറ്റ്‌ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

📰✍🏼കെ.എസ്‌.എഫ്‌.ഇയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച രഹസ്യസ്രോതസ്‌ റിപ്പോര്‍ട്ട്‌ ചോര്‍ന്നതിനെക്കുറിച്ച്‌ വിജിലന്‍സ്‌ ഇന്റലിജന്‍സ്‌ അന്വേഷണമാരംഭിച്ചു.

📰✍🏼വിവാദമായ കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച വ്യക്‌തമായ പരാതികള്‍ ഇന്നു സമര്‍പ്പിക്കണമെന്നു കര്‍ഷക സംഘടനകളോട്‌ കേന്ദ്ര സര്‍ക്കാര്‍.

📰✍🏼വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള സമരം തീര്‍പ്പാക്കാന്‍ കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം.

📰✍🏼ആയുര്‍വേദ ഡോക്‌ടര്‍മാര്‍ക്ക്‌ ശസ്‌ത്രക്രിയയ്‌ക്ക്‌ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ) സമരത്തിന്‌. 

📰✍🏼കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം അണിനിരന്ന ഷഹീന്‍ബാഗ്‌ സമരനായിക ബില്‍ക്കിസ്‌ ബാനു പോലീസ്‌ കസ്‌റ്റഡിയില്‍.

📰✍🏼ബ്രഹ്‌മോസ്‌ സൂപ്പര്‍സോണിക്‌ ക്രൂസ്‌ മിസൈലിന്റെ കപ്പല്‍വേധ പതിപ്പ്‌ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപില്‍നിന്നു വിജയകരമായി പരീക്ഷിച്ചു

📰✍🏼കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന ക്രിസ്‌തുമസ്‌ കിറ്റിന്റെ വിതരണം നാളെ മുതല്‍ ആരംഭിക്കും.

📰✍🏼കെ.​​​ബി. ഗ​​​ണേ​​​ഷ്കു​​​മാ​​​ര്‍ എം​​​എ​​​ല്‍​എ​​​യു​​​ടെ പ​​​ത്ത​​​നാ​​​പു​​​രം മ​​​ഞ്ച​​​ള്ളൂ​​​രി​​​ലെ വീ​​​ട്ടി​​​ലും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന കോ​​​ട്ടാ​​​ത്ത​​​ല ബി.​​​പ്ര​​​ദീ​​​പ് കു​​​മാ​​​റി​​​ന്‍റെ കോ​​​ട്ടാ​​​ത്ത​​​ല​​​യി​​​ലെ വീ​​​ട്ടി​​​ലും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന.

📰✍🏼പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് സി​ബി​ഐ​ക്കു വി​ട്ട​തി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

📰✍🏼ത​ല​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ളി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച്‌ സം​സാ​രി​ച്ച്‌ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കേ​ന്ദ്രസ​ര്‍​ക്കാ​ര്

📰✍🏼ജമ്മുകാശ്‌മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന് വീരമൃത്യു.

📰✍🏼മണിക്കൂറുകള്‍ക്കിടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവ്: അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ച മുന്‍ മന്ത്രി സുവേന്ദു അധികാരി തിരിച്ച്‌ പാര്‍ട്ടിയിലേക്ക്. പാര്‍ട്ടിയുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതായി മുതിര്‍ന്ന തൃണമൂല്‍ എംപി സൌഗത റോയ് വ്യക്തമാക്കി.

📰✍🏼​കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ​ ​മു​ഴു​വ​ന്‍​ ​ശാ​ഖ​ക​ളി​ലും​ ​ആ​ഭ്യ​ന്ത​ര​ ​ഓ​ഡി​റ്റ് ​ഇ​ന്ന​ലെ​ ​ആ​രം​ഭി​ച്ചു

📰✍🏼തദ്ദേശ തിരഞ്ഞെടുപ്പ് ദിവസങ്ങളിലും വോട്ടെണ്ണല്‍ ദിവസവും സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി.

📰✍🏼മഹാരാഷ്ട്രയില്‍ 4,930 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,290 പേര്‍ രോഗമുക്തരായി.

📰✍🏼കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്നാട്ടില്‍ 1,404 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,411 പേര്‍ രോഗമുക്തരായി.

📰✍🏼ഡല്‍ഹിയില്‍ 4,006 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 5,74,380 ആയി ഉയര്‍ന്നു. 5,036 പേര്‍ ഇന്നലെ രോഗമുക്തരായി

📰✍🏼തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച്‌ ബുറേവി ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളം -തെക്കന്‍ തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

✈️✈️✈️✈️✈️

വിദേശ വാർത്തകൾ

📰✈️ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 5,67,538 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ആറ് കോടി നാല്‍പത്തിയൊന്ന് ലക്ഷം കടന്നു. 14,85,672 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,44,28,145 ആയി ഉയര്‍ന്നു

📰✈️അറബ് രാജ്യമായ ഒമാനില്‍ സിനിമാ തിയേറ്ററുകളും പാര്‍ക്കുകളും തുറക്കാന്‍ അനുമതി.

📰✈️വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ അഭിഭാഷക നീരാ ടണ്ടനെ നോമിനേറ്റ് ചെയ്തതായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്

📰✈️ആരോഗ്യ മേഖലയില്‍ നിര്‍ണ്ണായക നേട്ടവുമായി ഇന്ത്യ. രാജ്യത്തെ മലേറിയ കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. 

📰✈️ജ​ര്‍​മ​നി​യി​ലെ ട്ര​യ​ര്‍ ന​ഗ​ര​ത്തി​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേ​ര്‍ മ​രി​ച്ചു. 

📰✈️കോവിഡ് മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേണവും പഠനവും രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ലോകാരോഗ്യ സംഘടന

📰✈️കോവിഡ് വാക്സിനെതിരെയുള്ള വ്യാജവാര്‍ത്തകള്‍ രണ്ടാം മഹാമാരിയെന്ന് റെഡ് ക്രോസ് തലവന്‍ ഫ്രാന്‍സെസ്കോ റോക്ക.

📰✈️ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും മണ്ണും പാറ കഷ്ണങ്ങളും ശേഖരിക്കുന്നതിനായി ചെെന വിക്ഷേപിച്ച ചാങ്ങ്-ഇ 5 ആളില്ലാ ബഹിരാകാശ വാഹനം വിജയകരമായി ലാന്റ് ചെയ്‌തു.

📰✈️​:​ ​ശ്രീ​ല​ങ്ക​ന്‍​ ​ജ​യി​ലി​ലു​ണ്ടാ​യ​ ​ക​ലാ​പ​ത്തി​ല്‍​ ​എ​ട്ട് ​ത​ട​വു​കാ​ര്‍​ ​കൊ​ല്ല​പ്പെ​ട്ടു.​ 37​ ​പേ​ര്‍​ക്ക് ​പ​രി​ക്കേ​റ്റു.​

📰✈️യുഎഇയിലേക്കുള്ള ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുനല്‍കി സൗദി അറേബ്യ. 

🎖️🥍🏏🏸🏀⚽🏑🎖️

കായിക വാർത്തകൾ

📰⚽ ചാമ്പ്യൻസ് ലീഗ് : ലിവർപൂൾ, ഇന്റർ മിലാൻ, ഷാക്തർ, മാർസലെ ടീമുകൾക്ക് ജയം, റയലിന് തോൽവി , ബയേൺ – അത്ലറ്റികോ , മാഞ്ചസ്റ്റർ സിറ്റി – പോർട്ടോ മത്സരവും സമനിലയിൽ

📰⚽ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ​ഗോള്‍കീപ്പര്‍ ഫ്രാന്‍സിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു.

📰⚽ഫുട്ബോള്‍ ഇതിഹാസം മാറഡോണയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.

📰⚽ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഈസ്‌റ്റ് ബംഗാളിനെതിരേ മുംബൈ സിറ്റി എഫ്‌.സിക്ക്‌ ഏകപക്ഷീയമായ മൂന്നു ഗോളിന്റെ തകര്‍പ്പന്‍ ജയം.

📰🏏ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്ബരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here