മംഗളൂരു | കര്‍ണാടകയിലെ മംഗളൂരു തീരത്ത് അറബിക്കടലില്‍ മത്സ് ബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരില്‍ 16 പേരെ രക്ഷിച്ചു. കാണാതായ നാല് പേര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരിച്ചില്‍ പുരോഗമിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെയോടെ മംഗളൂരു തീരത്തിന് അടുത്തായാണ് അപകടം. ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട ബോട്ട് മറിയുകയായിരുന്നു. ബോട്ട് എത്തേണ്ട സമയം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് ബോട്ട് മറിഞ്ഞ വിവരം അറിയുന്നത്.