‘നിങ്ങളുടെ സഹായം വേണം’ തുര്‍ക്കി ഭൂചലനത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച്‌ മെസി

0
51

നിങ്ങളുടെ സഹായം വേണം, തുര്‍ക്കി ഭൂചലനത്തില്‍ ദുരിതം പേറുന്നവര്‍ക്കായി സഹായം അഭ്യര്‍ഥിച്ച്‌ അര്‍ജന്റൈന്‍ ഇതിഹാസ താരം മെസി.

താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സഹായം അഭ്യര്‍ത്ഥിച്ചത്. ആയിരക്കണക്കിന് കുരുന്നുകളും അവരുടെ കുടുംബങ്ങളും പ്രയാസമേറിയ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

തുര്‍ക്കിയില്‍ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള യുനിസെഫ് പദ്ധതിയിലേക്ക് സഹായം നല്‍കണം എന്നാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനോട് മെസി ആവശ്യപ്പെടുന്നത്. കുട്ടികളും കുടുംബങ്ങളും പ്രയാസപ്പെടുകയാണ്.

നമ്മളേയും ഈ അവസ്ഥ ബാധിക്കും. ദുരിതബാധിതരായ കുട്ടി‌കള്‍ക്ക് സഹായമെത്തിക്കാന്‍ യുനിസെഫിന്റെ ശ്രമങ്ങള്‍ നടക്കുന്നു. നിങ്ങളുടെ സഹായങ്ങളും മൂല്യമേറിയതാണ്, മെസി പറയുന്നു. 3.5 മില്യണ്‍ യൂറോയാണ് മെസി തുര്‍ക്കിയിലേയും സിറിയയിലേയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് 7.7 തീവ്രതയില്‍ 13 മില്യണ്‍ ജനങ്ങളെ ബാധിച്ച ഭൂചലനം ഉണ്ടായത്. നേരത്തെ പണം സമാഹരിക്കുന്നതിനായി മെസി തന്റെ ജഴ്സിയും നല്‍കിയിരുന്നു. തുര്‍ക്കി പ്രതിരോധനിര താരം മെറിഹ് ഡെമിറാലിനാണ് മെസി തന്റെ പിഎസ്ജി ജഴ്സി നല്‍കിയത്. മെസിയെ കൂടാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, എംബാപ്പെ ഉള്‍പ്പെടെയുള്ള വമ്ബന്‍ താരങ്ങളും ജഴ്സി നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here