കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലയില്‍ പ്രത്യേക തപാല്‍ വോട്ടിംങ് ഇന്ന് മുതല്‍ ആരംഭിക്കും. കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഇന്ന് മുതല്‍ വോട്ട് ചെയ്യാം. അതത് ജില്ലകളിലെ സ്പെഷ്യല്‍ തപാല്‍ വോട്ടുമായി ഉദ്യോഗസ്ഥര്‍ ഇവരുടെ അരികില്‍ എത്തും. താമസിക്കുന്ന സ്ഥലത്തോ ചികിത്സാകേന്ദ്രത്തിലോ പി.പി.ഇ.കിറ്റ് ധരിച്ചെത്തുന്ന ഉദ്യോഗസ്ഥരാണ് വോട്ടു ചെയ്യിക്കുന്നത്. വോട്ട് ചെയ്യിക്കുന്ന ആളും കിറ്റ് ധരിക്കണം.
വോട്ടര്‍മാരെ നേരത്തേ അറിയിച്ചിട്ടാകും ഉദ്യോഗസ്ഥര്‍ എത്തുന്നത്. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കില്‍ മുഖം കാണിക്കണമെന്ന് പോളിങ് ഓഫീസര്‍ക്ക് ആവശ്യപ്പെടാം.